കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തും,അരിയൂര്‍ ആയുര്‍വേദ ഡിസ്പ ന്‍സറിയും സംയുക്തമായി നടപ്പിലാക്കുന്ന വയോജന ക്ലിനിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്അക്കര ജസീന ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യ ക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ റജീന കെ,റഫീന മുത്ത നില്‍,പാറയില്‍ മുഹമ്മദാലി മുന്‍ മെമ്പര്‍ അക്കര മുഹമ്മദ് എന്നി വര്‍ സംസാരിച്ചു.വയോജന ആയുര്‍വേദആരോഗ്യ പരിരക്ഷ എന്ന വിഷയത്തെ സംബന്ധിച്ച് മെഡിക്കല്‍ ഓഫീസര്‍ഡോ. ജോഷ് ന ശിഹാബ് ക്ലാസ്സെടുത്തു.കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വികസന ഫണ്ടില്‍ ഉള്‍പെട്ടുത്തിയാണ് വയോജന ആരോഗ്യ പരിരക്ഷ പദ്ധതി നടപ്പിലാക്കുന്നത് കോവി ഡ് 19 ചികില്‍സയും പ്രതിരോധ മരുന്നും ഭേഷജം എന്ന പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നുണ്ട്.