മണ്ണാര്‍ക്കാട്: പാലക്കാട് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍,ജില്ലാ ഒളി മ്പിക് അസോസിയേഷന്‍ എന്നിവയുടെ അംഗീകാരത്തോടെ ജില്ലാ സ്‌പോര്‍ട്‌സ് കരാട്ടെ അസോസിയേഷന്‍ ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷി പ്പ് മണ്ണാര്‍ക്കാട് വാസവി ഓഡിറ്റോറിയത്തില്‍ നടന്നു.സബ് ജൂനിയ ര്‍,കേഡറ്റ്,ജൂനിയര്‍,അണ്ടര്‍ 21, സീനിയര്‍ വിഭാഗങ്ങളിലായിരുന്ന മ ത്സരം.135 ഓളം പേര്‍ പങ്കെടുത്തു.ചാമ്പ്യന്‍ഷിപ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.കെ.പ്രേംകുമാര്‍ എംഎല്‍എ ഉദ്ഘാ ടനം ചെയ്തു.ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി കെഇ ബൈജു മുഖ്യാതിഥിയായിരുന്നു.അസോസിയേഷന്‍ പ്രസിഡന്റ് ജിമ്മി ജോര്‍ജ്ജ്,സെക്രട്ടറി അബ്ദുല്‍ അസീസ്,ട്രഷറര്‍ മുഹമ്മദ് സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!