മണ്ണാര്‍ക്കാട്: തീവ്രവ്രവാദം വിസ്മയമല്ല,ലഹരിക്ക് മതമില്ല,ഇന്ത്യ മത രാഷ്ട്രമല്ലെന്ന മുദ്രാവാക്യമുയര്‍ത്തി വര്‍ഗീയതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മേ ഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ പദയാത്ര നടത്തി.മണ്ഡലം കമ്മി റ്റികളുടെ നേതൃത്വത്തിലായിരുന്നു പദയാത്ര.
കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരിയൂരി ല്‍ നിന്നും ആരംഭിച്ച പദയാത്ര കുമരംപുത്തൂര്‍ സഹകരണ ബാങ്ക് പരിസരത്ത് അവസാനിച്ചു.പദയാത്ര ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ഫ്‌ലാഗ് ഓഫ് ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.സമാപന സമ്മേളനം ഡിസിസി സെക്ര ട്ടറി പി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി നടത്തിയ പദയാത്ര ഭീമനാട് നിന്നും ആരംഭിച്ച് കോട്ടോപ്പാടം സെന്ററില്‍ സമാപിച്ചു.കോണ്‍ഗ്രസ് മണ്ഡ ലം പ്രസിഡന്റ് സിജെ രമേഷ് ജാഥാ ക്യാപ്റ്റന്‍ സിജാദ് അമ്പലപ്പാ റയ്ക്ക് പതാക നല്‍കി ഉദ്ഘാടനം ചെയ്തു.പദയാത്രയുടെ സമാപനം ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, നൗഫല്‍ തങ്ങള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ അസൈനാര്‍, കോട്ടോപ്പാടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശി ഭീമനാട്, യൂ ത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അമീന്‍ നെല്ലിക്കുന്നന്‍, നിയോജക മണ്ഡലം സെക്രട്ടറിമാരായ സുധീര്‍ കാ പ്പുപറമ്പ്, ദീപ.എ, വിനീത.കെ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാ ഹികളായ സജില്‍. പി, ശ്രീജിത്ത്. സി.എം, ഗഫൂര്‍. സി.കെ, അനീഷ്. കെ, ഷിന്റോ മോന്‍, ഷിഹാബ്. കെ ,റഹ്മത്തുള്ള.ടി.പി, മുഹമ്മദാലി. എം, ഷെനില്‍ അഹ്മദ്. യു.എ, അമീര്‍. ടി,സുബ്രഹ്മണ്യന്‍.പി, ഹനീഫ. ഇ.എന്‍,അഖില. പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പദയാത്ര ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സി അച്യു തന്‍ ഉല്‍ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ കാരക്കാട്ട് അധ്യക്ഷനായി.പദയാത്ര സമാപനം കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജോയി ജോസഫ് ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് പ്രിയ ടീച്ചര്‍, സെക്രട്ടറിമാരായ എവി മുസ്തഫ,കുമാരന്‍,ജോസ്,സുല്‍ഫിക്കര്‍,ഗിസാന്‍ മുഹമ്മദ്, ശര ത്ത്,റീന,ദിവ്യ,സുനില്‍, ബാലന്‍,സുമേഷ്,സാബു എംഎസ് ബിബു തുടങ്ങിയവര്‍ സംസാരിച്ചു.
അലനല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പദയാത്ര യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിഎച്ച് ഫിറോസ് ബാബു മ ണ്ഡലം പ്രസിഡന്റ് നെസീഫ് പാലക്കാഴിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.സമാപന യോഗം ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പാലകുറുശ്ശി,നിയോജക മണ്ഡലം പ്രസി ഡന്റ് ഗിരീഷ് ഗുപ്ത, മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍,മണ്ഡലം വൈസ് പ്രസിഡന്റ് മുജീബ് ചകംതൊടി,ഷഫീക്ക് സി,നിയോജക മണ്ഡലം ഭാരവാഹികളായ അസീസ് കാര, നസീര്‍ ബാബു പി കെ ,ഹമീദ് ആലുങ്ങല്‍,അന്‍വര്‍ കണ്ണംകുണ്ട്,സിറാജ് എ,കെഎസ് യു നിയോജക മണ്ഡലം പ്രസിഡണ്ട് ആഷിഫ് കാപ്പില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മാര്‍ വേണു മാസ്റ്റര്‍, ഷംസുദ്ദീന്‍ ടി കെ,എന്നിവര്‍ നേതൃത്വം നല്‍കി .റംഷാദ് ബാവ ടി കെ, അനൂബ് കെ, അഫ്സല്‍ കാലിദ് പി,ജിഷ എം, ഫസ്‌ന ഉണ്ണിയാല്‍,അഫ്സല്‍ ഉണ്ണി യാല്‍ , അന്‍വര്‍ ആലുങ്ങല്‍,ഷിഹാബുദീന്‍ സി, വിമല്‍ ദാസ് സി, ഷുഹൈബ് ഇ,സുരേഷ് കെ,വസീം ടി, സിദ്ധീഖ് എന്‍,അനിത വിത്ത നോട്ടില്‍,അജിത പാക്കത്ത്, ഷാഹിദ് സി, ഷമീം എ, അയ്യപ്പന്‍ കുറൂ പാടത്ത്,ബിന്ദു കെ, ഫബിന കെ, ബിന്ദു പി എന്നിവര്‍ പങ്കെടുത്തു.