പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തര വിലെ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സഹകരി ക്കണമെന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. രഥോ ത്സവത്തില്‍ പുറത്ത് നിന്ന് 200-ല്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കരു തെന്ന നിയന്ത്രണം കൃത്യമായി പാലിക്കുന്നതോടൊപ്പം തന്നെ ഉത്സ വത്തില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പെ ടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ജില്ലാ കളക്ട ര്‍ നിര്‍ദ്ദേശിച്ചു.അഗ്രഹാരത്തില്‍ ഉള്ളവര്‍ തിരക്കിനിടയാക്കാതെ വീട്ടിലിരുന്ന് തന്നെ ഉത്സവം കാണണമെന്നും ജില്ലാ കലക്ടര്‍ അഭ്യ ര്‍ത്ഥിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!