കോട്ടോപ്പാടം: ഗൈഡന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപ വറിങ് സൊസൈറ്റിയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ കരിയ ര്‍& ലീഡര്‍ഷിപ്പ് ആക്ടിവേഷന്‍ പ്രൊജക്ടിലക്ക് കുട്ടികളെ തെര ഞ്ഞെടുക്കുന്നതിനായുള്ള പ്രതിഭാ നിര്‍ണയ പരീക്ഷ നാളെ ഉ ച്ചക്ക് 2 മണി മുതല്‍ 3 വരെ നാലു കേന്ദ്രങ്ങളിലായി നടക്കും.കോ ട്ടോപ്പാടം കെ.എ.എച്ച്.എസ്,തിരുവഴാംകുന്ന് സി.പി.എ.യു.പി. എസ്, പുറ്റാനിക്കാട് വി. എ.എല്‍.പി.എസ്,ഈസ്റ്റ് കൊമ്പം അന്‍സാറുല്‍ ഇസ്ലാം മദ്രസ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍.സര്‍ക്കാര്‍,എയ്ഡഡ് വിദ്യാലയങ്ങളിലെ 8,9 ക്ലാസുകളില്‍ പഠിക്കുന്ന കോട്ടോപ്പാടം പ ഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാം.പരീക്ഷയില്‍ മികവ് പുലര്‍ത്തുന്ന അമ്പത് വിദ്യാ ര്‍ത്ഥികളെ സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ കോച്ചിംഗ്, വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം,വ്യക്തിത്വ വികസനം, നേ തൃപാടവം,ജീവിത നൈപുണി വികസനം തുടങ്ങിയവ ഉള്‍പ്പെടു ത്തി പത്ത് വര്‍ഷ കാലാവധിയില്‍ സൗജന്യ പരിശീലനം നല്‍കുന്ന ക്ലാപ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കും.വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക. 9447743117,9847982792,9745169629.