മണ്ണാര്‍ക്കാട്: ചുരുങ്ങിയ കാലം കൊണ്ട് രോഗ നിര്‍ണ്ണയ രംഗത്ത് വ്യ ക്തിമുദ്ര പതിപ്പിച്ച പീപ്പിള്‍സ് ലാബ് സാധാരണക്കാര്‍ക്കും താങ്ങാ വുന്ന തരത്തില്‍ വൈവിധ്യമായ പരിശോധന പാക്കേജുകള്‍ അവ തരിപ്പിക്കുന്നു.സമയാ സമയങ്ങളില്‍ ശരീരം കാണിക്കുന്ന ലക്ഷണ ങ്ങളും മാറ്റങ്ങളും മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആരോഗ്യപൂര്‍ണ്ണമായ ജീവിതം സ്വായത്തമാക്കാനുതകുന്ന പരിശോധനകളാണ് മിതമായ നിരക്കില്‍ പീപ്പിള്‍സ് ലാബ് കാഴ്ചവെക്കുന്നത്.

നൂറ് രൂപയ്ക്ക് പ്രമൈറി ഹെല്‍ത്ത് ചെക്കപ്പ് മുതല്‍ നീളുന്നു പരി ശോധനകളുടെ പാക്കേജുകള്‍.ഷുഗര്‍, കൊളസ്ട്രോള്‍,ക്രിയാറ്റിന്‍, ബ്ലഡ് പ്രഷര്‍,യൂറിക്ക് ആസിഡ്,രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവയെല്ലാം നൂറ് രൂപയുടെ പ്രൈമറി ഹെല്‍ത്ത് ചെക്കപ്പിലൂടെ പരിശോധിക്കാം.ഷുഗര്‍,കൊളസ്ട്രോള്‍,യൂറിക് ആസിഡ്, ക്രിയാ റ്റിന്‍,തൈറോയ്ഡ് പരിശോധന,മൂത്രാശയ രോഗങ്ങള്‍ എന്നിവ 299 രൂപയുടെ പാക്കേജില്‍ ലഭ്യമാണ്.

കോവിഡ് രോഗം ഭേദമായവരില്‍ കാണപ്പെടാന്‍ സാധ്യതയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പ്രത്യേക പരി ശോധന പാക്കേജുകള്‍ പീപ്പിള്‍സ് ലാബില്‍ ലഭ്യമാണ്.1100,1550 എ ന്നീ നിരക്കുകളിലാണ് കോവിഡ് ബാധിച്ചവര്‍ രോഗമുക്തി നേടിയ ശേഷവും സുരക്ഷിതരായോ എന്നറിയാനുള്ള പരിശോധന പാക്കേ ജുകള്‍ പീപ്പിള്‍സ് ലാബ് കാഴ്ചവെക്കുന്നത്.കോവിഡ് ഭേദമായവരില്‍ ചിലര്‍ക്ക് പലവിധ ശാരീരിക പ്രശ്നങ്ങള്‍ കണ്ട് വരുന്നുണ്ട്. രോഗമു ക്തിക്ക് ശേഷമുള്ള ശരീരത്തിന്റെ പ്രതികരണങ്ങള്‍ ഈ രണ്ട് പാ ക്കേജുകളിലൂടെ അറിയാന്‍ സാധിക്കും.

കംപ്ലീറ്റ് ഹെയ്മോഗ്രാം (5 പാര്‍ട്ട്) അഞ്ചു ഭാഗം,ലിവര്‍ ഫങ്ഷന്‍ ടെ സ്റ്റ്,റീനല്‍ ഫങ്ഷന്‍ ടെസ്റ്റ്, സി-റിയാക്ടീവ് പ്രോട്ടീന്‍,ഡി-ഡയ്മര്‍ എന്നി വ ഉള്‍പ്പെടുന്ന പരിശോധന ബേസിക്ക് പാക്കേജില്‍ 1100 രൂപയ്ക്ക് പീപ്പിള്‍സ് ലാബില്‍ ലഭ്യമാകും.ബേസിക്ക് പാക്കേജിലെ അഞ്ചു ത രം പരിശോധനകള്‍ക്ക് പുറമേ ഫെര്‍ട്ടിന്‍,എല്‍ഡിഎച്ച് എന്നിവ കൂ ടി പരിശോധിക്കുന്നതാണ് അഡ്വാന്‍സ്ഡ് പാക്കേജ് 1550 രൂപയ്ക്ക് ലഭ്യമാകുന്നത്.

ആരോഗ്യ സമ്പന്നമായ ജീവിതമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ സാങ്കേതങ്ങള്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ യുള്ള വെല്‍നസ്സ് പ്രൊജക്ടും ശ്രദ്ധേയമാണ്. പ്രമേഹ പരിശോധന, കൊഴുപ്പിന്റെ എല്ലാ ഘടകങ്ങളും പരിശോധിക്കുന്ന ലിപിഡ് പ്രൊ ഫൈല്‍,സമ്പൂര്‍ണ കരള്‍ പരിശോധന,റീനല്‍ ഫങ്ഷനല്‍ ടെസ്റ്റ്, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്,പാന്‍ക്രിയാറ്റിക് പ്രൊഫൈല്‍,കാര്‍ഡിയാക് പ്രൊഫൈല്‍,സമ്പൂര്‍ണ്ണ തൈറോയ്ഡ് പരിശോധന,ബോണ്‍ പ്രൊഫൈ ല്‍,യൂറിന്‍ അനാലൈസിസ്, ഇലക്ട്രോലൈറ്റ്സ്, എല്‍ഡിഎച്ച്, സാം ക്രമിക രോഗങ്ങളുടെ പരിശോധനയെല്ലാം ഉള്‍പ്പെടുന്നതാണ് വെല്‍ നസ്സ് പ്രൊജക്ട് ഫുള്‍ ബോഡി ചെക്കപ്പ്.

2500 രൂപയാണ് ഇതിന് ചെലവ്.വെല്‍നസ് പ്രൊജക്ടില്‍ അംഗമാകുന്ന വര്‍ക്ക് 500 രൂപയുടെ ബേസിക് ഹെല്‍ത്ത് ചെക്കപ്പിന് മറ്റൊരാളെ നിര്‍ദേശിക്കുന്നതിനുള്ള അവസരവും പീപ്പിള്‍സ് ലാബ് ഒരുക്കിയി ട്ടുണ്ട്.

മണ്ണാര്‍ക്കാട് മേഖലയില്‍ മണ്ണാര്‍ക്കാട് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ ബി എം കോംപ്ലക്സിലും,തച്ചമ്പാറ ടൈംകോ ബില്‍ഡിംഗിലും, കരിങ്കല്ല ത്താണിയില്‍ അരക്കുപറമ്പ് റോഡിലുള്ള ഐസി ട്രസ്റ്റ് ബില്‍ ഡിം ഗിലും എടത്തനാട്ടുകരയില്‍ മലബാര്‍ കോംപ്ലക്സിലുമാണ് പീപ്പിള്‍സ് ലാബിന്റെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്.ഇവിടങ്ങളിലെല്ലാം പ രിശോധന പാക്കേജുകള്‍ ലഭ്യമാണ്.ഗവ.അംഗീകൃത ആര്‍ടി-പിസി ആര്‍,ആന്റിജന്‍ പരിശോധന ലാബിന്റെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്:97783 75420

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!