മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 10178 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 5 ആരോഗ്യ പ്രവര്‍ത്തകരും 10 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 1014 പേര്‍ ഒന്നാം ഡോസും 4030 പേര്‍ രണ്ടാം ഡോസുമടക്കം 5044 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 235 പേര്‍ ഒന്നാം ഡോസും 2844 പേര്‍ രണ്ടാം ഡോസുമടക്കം 3079 പേരും, 60 വയസിനു മുകളിലുള്ള 82 പേര്‍ ഒന്നാം ഡോസും 1958 പേര്‍ രണ്ടാം ഡോസുമടക്കം 2040 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തി ട്ടുണ്ട്.
ആകെ 10 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെടു ത്തത്, ഇതില്‍ 18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 9 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ ഒരാളും വീതം രണ്ടാം ഡോസ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ 12 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ 4 പേര്‍ ഒന്നാം ഡോസും 6 പേ ര്‍ രണ്ടാം ഡോസും, 45 മുതല്‍ 60 വരെയുള്ളവരില്‍ ഒരാള്‍ വീതം ഒ ന്നും രണ്ടും ഡോസും സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിരിക്കുന്നു.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു