പാലക്കാട്:സംസ്ഥാനത്ത് പുതിയ 175 ബാറുകള്‍ തുറക്കുമെന്ന എല്‍ ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം അംഗീകരിക്കില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് പ്രസ്താവിച്ചു. മദ്യം ഘട്ടംഘട്ടമായി നിരോധിക്കും എന്ന് പറഞ്ഞു അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ ബീവറേജ് ഔട്ട്‌ലറ്റുക ള്‍ തുറന്ന് സാധാരണക്കാരില്‍ മദ്യാസക്തി വര്‍ധിപ്പിച്ച് സ്ത്രീകള്‍ ക്കും കുടുംബങ്ങള്‍ക്കും ദുരിതങ്ങള്‍ ഉണ്ടാക്കുകയാണെന്നും, സമൂ ഹത്തിന്റെ സ്വസ്ഥ ജീവിതം അന്യമാക്കുന്ന സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ ശക്തമായി ജനകീയ സമരങ്ങള്‍ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് പി.എസ്.അബുഫൈസല്‍ പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാന്‍,ജില്ലാ ഭാരവാഹികളാമായ മോഹ ന്‍ദാസ് പറളി, എ. ഉസ്മാന്‍, എം.ദില്‍ഷാദലി, പി.ലുക്മാന്‍, കെ.വി. അമീര്‍, മജീദ് തത്തമംഗലം, സെയ്ദ് ഇബ്രാഹിം, റിയാസ് ഖാലിദ് എന്നിവര്‍ സംസാരിച്ചു.