കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഇരട്ടവാരി കരടിയോടില്‍ റബ്ബര്‍ തോട്ടത്തിലെ റാട്ടപുരയുടെ ചുമര്‍ പൊളിച്ച് 800 കിലോയോളം ഒട്ടു പാല്‍ കവര്‍ന്നതായി പരാതി.കരുവാരക്കുണ്ട് സ്വദേശി വട്ടപ്പറമ്പ് വീട്ടില്‍ ഷരീഫ് സ്ലോട്ടറിനെടുത്ത തോട്ടത്തില്‍ നിന്നാണ് ഒട്ടുപാല്‍ മോഷണം പോയത്.ഇക്കഴിഞ്ഞ അഞ്ചിന് ടാപ്പിങ്ങിനായി ഷെരീഫ് തോട്ടത്തില്‍ എത്തിയിരുന്നു.ഇന്നലെ ഒട്ടുപാല്‍ ശേഖരിച്ച് കൊണ്ട് പോകാനായി എത്തിയപ്പോഴാണ് റാട്ടപുരയില്‍ മോഷണം നടന്നതാ യി ശ്രദ്ധയില്‍പ്പെടുന്നത്.80,000 രൂപയുടെ നഷ്ട്ടം കണക്കാക്കുന്നതാ യി ഷരീഫ് പറഞ്ഞു.ശനിയാഴ്ചയ്ക്കും ചൊവ്വാഴ്ച്ചയ്ക്കും ഇടയിലുള്ള ദിവസങ്ങളിലായിരിക്കാം മോഷണം നടന്നതെന്നാണ് കരുതുന്നത്. മണ്ണാര്‍ക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!