മണ്ണാര്‍ക്കാട്:ആയുര്‍വ്വേദ ഔഷധങ്ങളുടെ കലവറയൊരുക്കി കൊ ടക്കാട്ടില്‍ ആയുര്‍വേദ ഏജന്‍സി സീതാറാം ആയുര്‍വ്വേദ (പ്രൈ) ലി മിറ്റഡ് ടിപ്പുസുല്‍ത്താന്‍ റോഡിലെ വാരിയങ്ങാട്ടില്‍ ആര്‍ക്കേഡി ല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.സാഹിത്യകാരന്‍ കെപിഎസ് പയ്യ നടം ഉദ്ഘാടനം ചെയ്തു.പാരമ്പര്യ ചികിത്സാ വിധികളും പച്ചമരുന്നു മെല്ലാം സംരക്ഷിക്കുന്നത് കാലത്തോടുള്ള നീതി പുലര്‍ത്തലാണെ ന്ന് അദ്ദേഹം പറഞ്ഞു.വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം,ജനറല്‍ സെക്ര ട്ടറി രമേഷ് പൂര്‍ണ്ണിമ എന്നിര്‍ സംബന്ധിച്ചു.
ആയുര്‍വ്വേദ രംഗത്ത് അരനൂറ്റാണ്ടിലേറെ പ്രവര്‍ത്ത പാരമ്പര്യമാണ് കൊടക്കാട്ടില്‍ ആയുര്‍വേദ ഏജന്‍സിക്ക് അവകാശപ്പെടാനുള്ളത്. ചുറ്റിലും പച്ചമരുന്നുകളുടെ വിശാലലോകമുണ്ടായിരുന്ന നമുക്ക്. എ ന്നാല്‍ പുതിയ കാലത്ത് അവ അപൂര്‍വ കാഴ്ചയായി മാറുകയാണ്. വ ലിയ അസുഖങ്ങള്‍ വരെ മാറ്റാനാവുന്ന അപൂര്‍വ ഔഷധപ്പച്ചകളാണ് പച്ചമരുന്നുകള്‍.ഇവ ലഭ്യമാക്കുന്ന കൊടക്കാട്ടില്‍ ഏജന്‍സിയുടെ പച്ചമരുന്ന് വ്യാപാര കട ആയുര്‍വേദ ചികിത്സാ രംഗത്തിനും തുണ യാകും.ഗുണനിലവാരമുള്ള ആയുര്‍വ്വേദ ഔഷധങ്ങള്‍, പച്ചമരുന്നു കള്‍,അങ്ങാടി മരുന്നുകള്‍,പരമ്പരാഗത ചികിത്സാ വിധികളെല്ലാം ഇ വിടെ ലഭ്യമാണെന്ന് ഉടമ കെ മന്‍സൂര്‍ പറഞ്ഞു.