പാലക്കാട്:കലാപ്രതിഭകളുടെയും പരിശീലകരുടെയും രക്ഷിതാ ക്കളുടെയും വിദ്യാലയ അധികൃതരുടെയുംഅക്ഷീണ പ്രയത്‌നവും കലാ-കായിക-ശാസ്ത്രമേളകളുള്‍പ്പെടെയുള്ള പാഠ്യാനുബന്ധ പ്രവ ര്‍ത്തനങ്ങളുടെ മികവുറ്റ സംഘാടനത്തിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറേറ്റും ക്യു.ഐ.പി അധ്യാപക സംഘടനകളും ഒറ്റക്കെട്ടായി നല്‍കിയ പിന്തുണയും സമയോചിത ഇടപെടലുകളു മാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടിന്റെ അഭി മാന വിജയത്തിന് നിദാനമായതെന്ന് കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മേളയുടെ നടത്തിപ്പില്‍ വിവിധ ഘട്ടങ്ങളിലുണ്ടാ കുന്ന പാകപിഴവുകളും പോരായ്മകളും യഥാസമയം വിലയിരുത്തി താമസംവിനാ പരിഹരിക്കുന്നതിലും മുഴുവന്‍ ടീമംഗങ്ങള്‍ക്കും മത്സരത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കു ന്നതിലും സംഘാടക സമിതി അതീവശ്രദ്ധ പുലര്‍ത്തി.പ്രാദേശിക ഭരണകൂടങ്ങളും വാര്‍ത്താ മാധ്യമങ്ങളും കലാസ്‌നേഹികളും ജില്ലാ ടീമിന് മികച്ച പിന്‍ബലവും പ്രോത്സാഹനവുമാണ് നല്‍കിയത്. സ്വര്‍ ണക്കപ്പ് നേടിയ ജില്ലാ ടീമിനെയും സ്‌കൂളുകളില്‍ സംസ്ഥാനത്ത് ഒന്നാമതെത്തിയ ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്. എസ്സിനെയും ജില്ലയെ പ്രതിനിധീകരിച്ച മറ്റു എഴുപത് വിദ്യാലയങ്ങ ളെയും യോഗം അഭിനന്ദിച്ചുജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്പ്രസിഡണ്ട് സി.എം.അലി,ജില്ലാ സെക്ര ട്ടറി സിദ്ദീഖ് പാറോക്കോട്,പി.അബ്ദുല്‍ നാസര്‍, കെ.ടി.അബ്ദുല്‍ ജലീല്‍,നാസര്‍ തേളത്ത്,പി.ഉണ്ണീന്‍കുട്ടി, കെ.കെ.എം.സഫുവാന്‍, സി.എച്ച്.സുല്‍ഫിക്കറലി,റഷീദ് ചതുരാല,പി.അന്‍വര്‍ സാദത്ത്,പി. ഷിഹാബുദ്ദീന്‍,യാഹുല്‍ ഹമീദ് തൃത്താല, കെ.എ.മനാഫ് എന്നിവര്‍ സംസാരിച്ചു.