അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 11398 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 16 ആരോഗ്യ പ്രവര്‍ത്തകരും 27 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 1045 പേര്‍ ഒന്നാം ഡോസും 6248 പേര്‍ രണ്ടാം ഡോസു മടക്കം 7293 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 241 പേര്‍ ഒന്നാം ഡോസും 2513 പേര്‍ രണ്ടാം ഡോസുമടക്കം 2754 പേരും, 60 വയസിനു മുകളിലുള്ള 96 പേര്‍ ഒന്നാം ഡോസും 1212 പേര്‍ രണ്ടാം ഡോസുമടക്കം 1308 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തി ട്ടുണ്ട്.
ആകെ 212 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെ ടുത്തത്, ഇതില്‍ 18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 75 പേര്‍ ഒന്നാം ഡോസും 57 പേര്‍ രണ്ടാം ഡോസുമടക്കം 132 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 4 പേര്‍ ഒന്നാം ഡോസും 59 പേര്‍ രണ്ടാം ഡോസുമടക്കം 63 പേരും, 60 വയസ്സിനു മുകളിലുള്ള 17 പേര്‍ രണ്ടാം ഡോസും കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ 15 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ 2 പേര്‍ ഒന്നാം ഡോസും 10 പേര്‍ രണ്ടാം ഡോസും, 45 മുതല്‍ 60 വയസ്സു വരെയുള്ളവരില്‍ ഒരാള്‍ ഒന്നാം ഡോസും 2 പേര്‍ രണ്ടാം ഡോസും ഉള്‍പ്പെടും. കുത്തിവെപ്പെ ടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വ സ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീത്ത കെ.പി അറിയിച്ചു