നവംബര്‍ ഒന്ന് മുതല്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ നിലവില്‍ വരും

മണ്ണാര്‍ക്കാട്: ഒരു ഇടവേളയ്ക്കു ശേഷം മണ്ണാര്‍ക്കാട് താലൂക്ക് ആശു പത്രിയിലെ വാര്‍ഡുകള്‍ കോവിഡിന് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന രീ തിയിലേക്ക് മാറുന്നു.നവംബര്‍ ഒന്നു മുതല്‍ ചെറിയ ചില മാറ്റങ്ങ ളോടെയാണ് ഇത് പ്രാവര്‍ത്തികമാവുകയെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍ പമീലി അറിയിച്ചു.

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാ ണ് ചികിത്സാ സംവിധാനത്തെ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ട് വ രുന്നത്.ഇതുവരെ ഐസൊലേഷന്‍ വാര്‍ഡില്‍ 48 ബെഡുകളാണ് കോവിഡ് രോഗികള്‍ക്കായി മാറ്റി വെച്ചിരുന്നത്.ഇത് 18 എണ്ണമാക്കി കുറച്ചിട്ടുണ്ട്.പ്രധാന മെഡിക്കല്‍ വാര്‍ഡും കുട്ടികളുടെ വാര്‍ഡും പൊതുവായ രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കും. ഇതുവരെ അത്യാഹിത വിഭാഗത്തിലാണ് പൊതുവായ രോഗികളെ പ്രവേശിപ്പിച്ചിരുന്നത്.കോവിഡ് രോഗികളും കോവിഡ് ഇതര രോഗി കളേയും ചികിത്സിക്കുന്നത് ഒരേ കെട്ടിടത്തിലായതിനാല്‍ സന്ദര്‍ശ കര്‍ക്ക് പ്രവേശനമുണ്ടാകില്ല.രോഗിയുടെ കൂടെ ആന്റിജന്‍ പരിശോ ധന കഴിഞ്ഞ ഒരാള്‍ക്ക് മാത്രം നില്‍ക്കാം.കൂട്ടിരിപ്പുകാരെ ഇടയ്ക്കി ടെ മാറ്റാന്‍ കഴിയില്ല.

നവംബര്‍ ഒന്ന് മുതല്‍ ആശുപത്രിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നില വില്‍ വരുന്നതായും സൂപ്രണ്ട് അറിയിച്ചു.ഹരിത ചട്ടം നിലവില്‍ വരുന്നതിനാല്‍ പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കണം.വാര്‍ഡിലേക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ കൊണ്ട് വരുന്നത് ഒരു കാരണവശാലും അനുവദിക്കില്ല.സ്റ്റീലോ,പുനരോപയോഗമായ പാത്രങ്ങളിലോ മാത്രമായിരിക്കണം ഭക്ഷണ സാധനങ്ങള്‍ കൊണ്ട് വരേണ്ടത്.ഇത് രോഗികള്‍ക്ക് മാത്രമല്ല ഡോക്ടര്‍മാര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാര്‍ക്കും ബാധകമാണെന്നും സൂപ്രണ്ട് അറി യിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!