മണ്ണാര്‍ക്കാട് : എസ് എസ് എഫ് സ്റ്റുഡന്റ്സ് കൗണ്‍സില്‍ ജില്ലാ പരി ശീലനം മണ്ണാര്‍ക്കാട് മര്‍കസുല്‍ അബ്റാറില്‍ സമാപിച്ചു. ഡിവിഷ ന് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പ്രതിനിധികളായി പങ്കെടുത്ത പരി ശീലനത്തില്‍ യൂണിറ്റ് മുതല്‍ ഡിവിഷന് വരെയുള്ള എസ് എസ് എഫ് സ്റ്റുഡന്റ്സ് കൗണ്‍സിലുകളുടെ നടപടിക്രമങ്ങളെയും ഇടക്കാ ല മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളെയും കുറിച്ച് സമഗ്ര പരിശീലനം നടന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നൗഫല്‍ പാവുക്കോണം നേതൃത്വം നല്കി. ജില്ലാ പ്രസിഡന്റ് റഫീഖ് കാമില്‍ സഖാഫി പാണ്ടമംഗലം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ എം ശഫീഖ് സഖാഫി മപ്പാട്ടുകര, ഫിനാ.സെക്രട്ടറി ഹാഫിള് അബ്ബാസ് സഖാഫി ഒറ്റപ്പാലം, സെക്രട്ടറിമാരായ സയ്യിദ് യാസീന്‍ ജിഫ്രി അല്‍ അഹ്സനി കല്ലടിക്കോട്, മുഹമ്മദ് നസീഫ് കുമരംപുത്തൂര്‍, പി പി നജ്മുദ്ദീന് സഖാഫി, സി എം ജഅഫര്‍ അലി, ഹാശിം സഖാഫി ചെരിപ്പൂര്, ഹബീബുല്ല സഖാഫി പൊയിലൂര്‍, കെ എ ഹക്കീം കൊമ്പാക്കല്‍കുന്ന് സംസാരിച്ചു.