പാലക്കാട് : കുട്ടികള്‍ നേരിടുന്ന സാമൂഹിക – മാനസികാരോഗ്യ വെ ല്ലുവിളികള്‍ക്ക് വിദഗ്ധ സഹായം ലഭ്യമാക്കുന്നതിന് വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ റിസോഴ്‌സ് സെന്ററിന് തുടക്കമാ യി. കുട്ടികളുടെ സ്വഭാവ- വൈകാരിക – പഠന – മാനസികാരോഗ്യ വെല്ലുവിളികള്‍ക്ക് വിദഗ്ധ സഹായം ലഭ്യമാക്കുകയാണ് സെന്ററി ന്റെ ലക്ഷ്യം.
ജില്ലാ റിസോഴ്‌സ് സെന്റര്‍ മുഖേന സൈക്കോളജിസ്റ്റ്, സൈക്യാട്രി, ലീഗില്‍, ഫാമിലി കൗണ്‍സിലര്‍, സോഷ്യല്‍ വര്‍ക്കര്‍, കരിയര്‍ കൗ ണ്‍സിലര്‍, ചൈല്‍ഡ് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് എന്നിവരുടെ സേവനങ്ങളും ലഭിക്കും. സെന്ററില്‍ എത്തുന്നവര്‍ക്ക് തികച്ചും സൗജന്യ സേവനങ്ങള്‍ ലഭിക്കും. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിംഗ് സേവനങ്ങളും ലഭ്യമാക്കും. കുട്ടികള്‍ക്കായുള്ള വ്യക്തിഗത ഇടപെടലുകളില്‍ റഫറല്‍ അടിസ്ഥാനത്തില്‍ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാ റിസോഴ്‌സ് സെന്റര്‍ പൂര്‍ണ്ണമായും ബാലസൗഹൃദ മായാണ് സജ്ജമാ ക്കിയിരിക്കുന്നത്.
ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ച ജില്ലാ റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിച്ചു.ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.കെ ചിത്രലേഖ, സി. ഡബ്ല്യു.സി ചെയര്‍മാന്‍ കെ.ജി മരിയാ ജെറിയാഡ്, ഡി.ഇ.ഒ രാജമ്മ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ എന്നിവര്‍ സംസാരിച്ചു.