മണ്ണാര്‍ക്കാട്: ബദല്‍ റോഡുകളെ സംബന്ധിച്ച കൂലങ്കഷമായ ചര്‍ച്ച കളില്‍ കുരുങ്ങി നിലവില്‍ അട്ടപ്പാടി ജനതയുടെ ഏക ആശ്രയമായ മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് മുക്കി കളയരുതെ ന്ന് എന്‍സിപി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അ ട്ടപ്പാടിക്ക് നല്‍കാവുന്ന ഏറ്റവും വലിയ സഹായം ജന പ്രതിനിധിക ളുടെ അടിയന്തര ശ്രദ്ധ നിലവിലുള്ള റോഡ് വികസന ത്തിന് മു ന്തിയ പരിഗണന നല്‍കുന്നതിലായിരിക്കുമെന്നും യോഗം ചൂണ്ടി ക്കാട്ടി.
സംസ്ഥാന നിര്‍വാഹക സമിതി അംഗം ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത് അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് ഷൗക്കത്തലി കുളപ്പാടം മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറിമാരായ മോഹന്‍ ഐസ ക്,രാമകൃഷ്ണന്‍ എടത്തനാട്ടുകര,എന്‍എല്‍സി പ്രസിഡന്റ് പിസി ഹൈദരലി,എന്‍ എസ് സി ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ബാദുഷ, എന്‍വൈസി ജില്ലാ സെക്രട്ടറി ഷാജഹാന്‍ ഉമ്മരന്‍,നാസര്‍ തെങ്കര, കബീര്‍ എന്നിവര്‍ സംസാരിച്ചു.