അലനല്ലൂര്‍: എടത്തനാട്ടുകര പിലാച്ചോലയില്‍ വനംവകുപ്പ് സ്ഥാപി ച്ചിട്ടുള്ള കൂട് നിലവില്‍ പുലി ഭീതി കനത്ത് നില്‍ക്കുന്ന ഉപ്പുകുളം ചൂളിയിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ പ്രവൃത്തി നടക്കുന്ന ഭാഗങ്ങളില്‍ മുന്നറിയി പ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് അലന ല്ലൂര്‍ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് നെസീഫ് പാലക്കാഴി അധ്യക്ഷനായി.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് കാര, സെക്രട്ടറിമാരായ നസീര്‍ ബാബു പി, ഹമീദ് ആലുങ്ങല്‍,അന്‍വര്‍ കണ്ണംകുണ്ട്,സിറാജ് ആലായന്‍,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ മുജീബ് സി ടി, അഫ്‌സല്‍ ഉണ്ണിയാല്‍, ശുഹൈബ് വഴങ്ങല്ലി, റംഷാദ് ബാവ കെ,ജിഷ എം,ഫ സ്‌ന കെ,അഫ്‌സല്‍ കാലിദ് പി,ഷൗക്കത്തലി ടി,ഷിഹാബുദീന്‍ സി,വിമല്‍ ദാസ് സി,അന്‍വര്‍ എം കെ,സുരേഷ് കെ,അനൂപ് സി, തുടങ്ങിയവര്‍ പങ്കെടുത്തു.