മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴയിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നും നാലു ദിവസത്തെ വിറ്റുവരവു തുകയുമായി കടന്നു കളഞ്ഞ ജീവന ക്കാരനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റു ചെയ്തു.ഔട്ട്‌ലെറ്റിലെ ക്ലാര്‍ ക്കായ ആലത്തൂര്‍ വാനൂര്‍ ചെമ്മക്കാട് വീട്ടില്‍ ഗിരീഷ് (40) ആണ് പിടിയിലായത്.ആലത്തൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
തിങ്കളാഴ്ചയാണ് ബാങ്കില്‍ അടയ്ക്കാനായി നല്‍കിയ 31,25,240 രൂപ യുമായി ഗിരീഷിനെ കാണാതായത്.ഏറെ സമയം കഴിഞ്ഞിട്ടും ഇ യാള്‍ ഔട്ട്‌ലെറ്റിലേക്ക് തിരിച്ചെത്തത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാങ്കില്‍ പണം അടച്ചിട്ടില്ലെന്ന് വ്യക്തമായി. തനിക്ക് സാമ്പത്തിക ബാധ്യതയുണ്ടെന്നും പണം തിരിമറി ചെയ്യുക യാണെന്ന ശബ്ദ സന്ദേശം പിന്നീട് ഗിരീഷില്‍ നിന്നും ഔട്ട്‌ലെറ്റ് മാനേജര്‍ക്ക് ലഭിച്ചിരുന്നു.ഇതേ തുടര്‍ന്ന് മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഗിരീ ഷിനായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തിന് ശേഷം വാളയാര്‍ വഴി തമിഴ്‌നാട്ടിലേക്ക് കടന്ന ഗിരീഷ് കോയമ്പത്തൂര്‍,തിരുപ്പൂര്‍ എന്നിവടങ്ങളിലെത്തിയിരുന്നു. നാട്ടിലെത്തിയതറിഞ്ഞ് ഇന്ന് വെളുപ്പിനാണ് ആലത്തൂര്‍ ബസ് സ്റ്റാന്റില്‍ നിന്നും മണ്ണാര്‍ക്കാട് എസ്‌ഐ കെ ആര്‍ ജസ്റ്റിന്‍, എഎസ്‌ഐ മധുസൂദനന്‍,സിപിഒ റമീസ്,ദാമോദരന്‍,ആലത്തൂരിലെ പൊലീസുകാരനായ രമേശ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
മണ്ണാര്‍ക്കാട്ടെത്തിച്ച ശേഷം ഡിവൈഎസ്പി വിഎ കൃഷ്ണദാസ്,സിഐ പി അജിത്ത് കുമാര്‍ എന്നിവരുടെ നിര്‍ദേശാനുസരണം എസ്‌ഐ കെ ആര്‍ ജസ്റ്റിന്റെ നേതൃത്വത്തില്‍ അറസ്റ്റു രേഖപ്പെടുത്തുകയാ യിരുന്നു.ഗിരിഷിന്റെ കയ്യിലുണ്ടായിരുന്ന പണത്തില്‍ നിന്നും കുറച്ച് തുക കടം വാങ്ങിയ വകയില്‍ ചിലര്‍ക്ക് തിരിച്ച് നല്‍കി യിരുന്നു.ഔട്ട്‌ലെറ്റില്‍ നിന്നും നഷ്ടപ്പെട്ട തുകയായ 31,25,240 രൂപ പൊലീസ് അന്വേഷണത്തില്‍ കണ്ടെടുത്തതായി ഡിവൈഎസ്പി വിഎ കൃഷ്ണദാസ് അറിയിച്ചു.പ്രതിയെ കോടതിയില്‍ ഹാജരാക്കി.