പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 8681 പേര്‍ കോവിഷീല്‍ഡ് കുത്തി വെപ്പെടുത്തു. ഇതില്‍ 9 ആരോഗ്യ പ്രവര്‍ത്തകരും 22 മുന്നണി പ്രവര്‍ ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 656 പേര്‍ ഒന്നാം ഡോസും 4308 പേര്‍ രണ്ടാം ഡോസുമടക്കം 4964 പേ രും, 45 വയസ്സിനും 60നും ഇടയിലുള്ള 149 പേര്‍ ഒന്നാം ഡോസും 2328 പേര്‍ രണ്ടാം ഡോസുമടക്കം 2477 പേരും, 60 വയസിനു മുകളിലുള്ള 67 പേര്‍ ഒന്നാം ഡോസും 1142 പേര്‍ രണ്ടാം ഡോസുമടക്കം 1209 പേ രും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ആകെ 226 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെടു ത്തത്, ഇതില്‍ 18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 19 പേര്‍ ഒന്നാം ഡോസും 146 പേര്‍ രണ്ടാം ഡോസുമടക്കം 165 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 4 പേര്‍ ഒന്നാം ഡോസും 38 പേര്‍ രണ്ടാം ഡോസുമടക്കം 42 പേരും, 60 വയസ്സിനു മുകളിലുള്ള 10 പേര്‍ ഒന്നാം ഡോസും 9 പേര്‍ രണ്ടാം ഡോസുമടക്കം 19 പേരും കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ 18 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ ഒരു മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ 6 പേര്‍ ഒന്നാം ഡോസും 9 പേര്‍ രണ്ടാം ഡോസുമട ക്കം 15 പേരും, 45 മുതല്‍ 60 വയസ്സു വരെയുള്ളവരിലും 60 വയസ്സിനു മുകളിലുള്ളവരിലും ഒരാള്‍ വീതം രണ്ടാം ഡോസും ഉള്‍പ്പെടും.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.