മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തുകളി ലെ മലയോര പ്രദേശത്തുണ്ടായ മഴക്കെടുതി വിലയിരുത്താന്‍ പ ഞ്ചായത്ത് – റെവ്യന്യു അധികൃതരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.പ്രദേശത്തുണ്ടായ ദുരിതങ്ങള്‍ നേരിട്ടുകാണാനും നാശ നഷ്ടം വിലയിരുത്താനും പ്രകൃതി ദുരന്ത നിവാരണ സമിതി സന്ദര്‍ ശിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ കാരാപ്പാടം, മൈലാ മ്പാടം, അതിര്‍ത്തി പ്രദേശമായ കോട്ടോപ്പാടം പൊതുവപ്പാടം എന്നി വിടങ്ങളിലാണ് ശക്തമായ മഴയിലും മലവെളളപ്പാച്ചിലിലും വ്യാപ ക നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. കാരാപ്പാടം ആദിവാസി കുടും ബങ്ങളെ മുന്‍കരുതലിന്റെ ഭാഗമായി കാരാപ്പാടം എ.എല്‍.പി സ്‌കൂ ളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്തെ തോടുകളിലും ചെറിയ പൊട്ടികളിലും അടിഞ്ഞ് കൂടിയ മണ്ണും കല്ലും ചെളികളും നീക്കം ചെയ്യാന്‍ താലൂക്ക് തല ഉന്നത തല ഉദ്യോഗസ്ഥരോട് ആവശ്യപ്പെ ടാനും യോഗം തീരുമാനിച്ചു.
കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, കുമരം പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് മേരി സന്തോഷ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.എം നൗഫല്‍ തങ്ങള്‍,സഹദ് അരിയൂര്‍, ഇന്ദിര മാടത്തുംപുളളി, ജനപ്രതിനിധികളായ നിജോ വര്‍ഗീസ്,രാജന്‍ ആമ്പാടത്ത്, വിജയലക്ഷ്മി,വില്ലോജ് ഓഫീസര്‍മാ രായ മഹീന്‍.കെ.എന്‍,അലി.സി,സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം, നൗഷാദ് വെളളപ്പാടം, ബിജു മലയില്‍, നിയാസ്.പി.കെ അമീര്‍, ശ്രീരാജ്, സുബാഷ്, സെബാസ്റ്റ്യന്‍ ജോസഫ് ,അബുട്ടി വെള്ളപ്പാടം തുടങ്ങിയവര്‍ സംബന്ധിച്ചു.