പാലക്കാട്: നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗ മായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ജില്ലയിലെ വിവിധ സ്‌കൂളു കള്‍ സന്ദര്‍ശിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ആലത്തൂര്‍ ജി. ജി.എച്ച്.എസ്, കെ.എസ്.എം.എച്ച്.എസ്.എസ്, പലക്കാട് ബി.ഇ.എം. എച്ച്.എസ്.എസ്, മോയന്‍ മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ് എന്നി വിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

സ്‌കൂളുകളില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ക്ലാസ് മു റികളിലെ ക്രമീകരണം, ലാബുകള്‍, പാചകപ്പുര, ശുചിമുറി എന്നിവ കോവിഡ് മാനദണങ്ങള്‍ പാലിച്ച് ഉപയോഗിക്കുന്നതിനുള്ള ക്രമീക രണം തുടങ്ങിയവ ജില്ലാ കലക്ടര്‍ പരിശോധിച്ചു. കൂടാതെ കുട്ടികള്‍ ക്കുള്ള കൗണ്‍സിലിംഗ്, രക്ഷിതാക്കളില്‍ നിന്നും കുട്ടികളെ സ്‌കൂ ളിലേക്ക് അയക്കാനുള്ള അനുമതി ലഭ്യമാക്കല്‍ തുടങ്ങിയവ നടക്കു ന്നുണ്ടെന്ന് ഉറപ്പുവരുത്തി.

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എം രാജമ്മ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെ ടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!