മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഒന്നാം വിള നെല്ലു സംഭരണം പു രോഗിക്കുന്നു.ഒക്ടോബര്‍ 24 വരെ സപ്ലൈകോ മുഖേന 96,61,747 കിലോ നെല്ല് സംഭരിച്ചതായി പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറി യിച്ചു.ആലത്തൂര്‍,ചിറ്റൂര്‍ താലൂക്കുകളില്‍ നിന്നാണ് ഇതുവരെ കൂടു തല്‍ സംഭര ണം നടന്നിട്ടുള്ളത്. 881 പാടശേഖരങ്ങള്‍ മില്ലുകാര്‍ക്ക് അനുവദിച്ചു നല്‍കിയതായും പി.എം.ഒ അറിയിച്ചു.ഒന്നാംവിള നെ ല്ലുസംഭരണ ത്തിനായി ജില്ലയില്‍ ഇതുവരെ 62,096 കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തി ട്ടുള്ളത്.ആലത്തൂര്‍ താലൂക്കില്‍ നിന്നാണ് കൂടുതല്‍ പേരും.26,642 പേര്‍. ചിറ്റൂര്‍ 19012, പാലക്കാട് 14, 237, ഒറ്റപ്പാലം 15,59, പട്ടാമ്പി 636, മണ്ണാര്‍ക്കാട് 10 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കു കള്‍. ജില്ലയില്‍ കഴിഞ്ഞവര്‍ഷം ഒന്നാംവിള നെല്ലുസംഭ രണത്തിനാ യി ആകെ രജിസ്റ്റര്‍ ചെയ്തത് 61, 385 കര്‍ഷകരാണ്.