മണ്ണാര്‍ക്കാട്: ബാങ്കില്‍ അടയ്ക്കാനായി ഏല്‍പ്പിച്ച കളക്ഷന്‍ തുകയു മായി ബെവ്‌കോ ജീവനക്കാരന്‍ കടന്നുകളഞ്ഞു.കാഞ്ഞിരപ്പുഴ കാ ഞ്ഞിരത്തുള്ള ബീവ്‌റേജ് ഔട്ട് ലെറ്റ് ജീവനക്കാരന്‍ ആലത്തൂര്‍ വാനൂ ര്‍ ചെമ്മക്കാട് വീട്ടില്‍ ഗിരീഷ് (40)ആണ് 31,25,000 രൂപയുമായി മു ങ്ങിയത്.കഴിഞ്ഞ നാലു ദിവസത്തെ കളക്ഷന് തുക ചിറക്കല്‍പ്പടി യിലുള്ള എസ്ബിഐ ശാഖയില്‍ അടക്കാനായാണ് ഔട്ട്‌ലെറ്റ് മാനേ ജര്‍ ജയചന്ദ്രന്‍ എല്‍ഡി ക്ലാര്‍ക്കായ ഗിരീഷിനെ ഏല്‍പ്പിച്ചത്.ഇതിനു മുമ്പും ഇയാള്‍ കളക്ഷന്‍ ബാങ്കിലടയ്ക്കാന്‍ പോകാറുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തുക മാനേജര്‍ നല്‍കിയ ത്.ഔട്ട്‌ലെറ്റില്‍ നിന്നും പോയ ഗിരീഷിനെ മണിക്കൂറുകള്‍ കഴി ഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന്് അന്വേഷിച്ചപ്പോഴാണ് സാമ്പ ത്തിക ബാധ്യതയുണ്ടെന്നും പൈസയുമായി പോവുകയാണെന്നു മറിയിച്ചുള്ള ശബ്ദസന്ദേശം ഗിരീഷില്‍ നിന്നും മാനേജര്‍ക്ക് ലഭിച്ച ത്.തുടര്‍ന്ന് മാനേജര്‍ ജയചന്ദ്രന്‍ മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!