അലനല്ലൂര്‍: വന്യമൃഗശല്യം രൂക്ഷമായ ഉപ്പുകുളം ചൂളിയില്‍ ഗ്രാ മപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, വൈസ് പ്രസിഡന്റ് കെ. ഹംസ എന്നിവര്‍ സന്ദര്‍ശനം നടത്തി. പ്രദേശവാസികള്‍ തങ്ങളുടെ ആശങ്ക ജനപ്രതിനിധികളെ അറിയിച്ചു. പ്രദേശത്ത് വളര്‍ത്തു മൃഗ ങ്ങള്‍ക്കുനേരെയുള്ള വന്യജീവിയുടെ ആക്രമണം പതിവായിരിക്കു കയാണ്. പ്രദേശവാസികളില്‍ പലരും പുലിയെ നേരില്‍ കണ്ടതാ യും പറയുന്നു. പലപ്പോഴും പുലിയുടെ അലറല്‍ കേള്‍ക്കാറുണ്ടെ ന്നും രാത്രിയില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറഞ്ഞു. സ്‌കൂളുകളുകള്‍ കൂടി തുറക്കുന്നതോടെ വിദ്യാ ര്‍ത്ഥികളും മറ്റും ഇതിലൂടെ സഞ്ചരിക്കുമെന്നതും പ്രദേശവാസിക ളില്‍ ഭീതി വര്‍ദ്ധിപ്പിക്കുകയാണ്. പിലാച്ചോലയില്‍ വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള പുലികെണി ചൂളിയിലേക്ക് മാറ്റി സ്ഥാപിക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂട് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ വനംവകുപ്പുമായി സഹകരിച്ച് നടത്തുമെന്ന് ജനപ്രതിനിധികള്‍ ഉറപ്പു നല്‍കി.