പാലക്കാട്: നവംബര്‍ ഒന്നു മുതല്‍ പാലക്കാട് – തൃശൂര്‍ റൂട്ടില്‍ കെ. എസ്.ആര്‍.ടി.സി പുതിയ ബോണ്ട് സര്‍വ്വീസ് ആരംഭിക്കുന്നു.പാല ക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും തൃശൂര്‍ സ്റ്റാന്റ് വരെ യാണ് സര്‍വ്വീസുണ്ടായിരിക്കുക.രാവിലെ 8.20 ന് പാലക്കാട് നിന്നും പുറപ്പെട്ട് വൈകിട്ട് 5.20 ന് തൃശൂരില്‍ നിന്നും തിരിച്ചു വരുന്ന രീതി യിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ റൂട്ടില്‍ സ്ഥിരമായി യാത്ര ചെയ്യേണ്ട ആര്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്ത് ബോണ്ട് സര്‍വ്വീസ് പ്രയോജനപ്പെടുത്താം. നിലവില്‍ ഈ റൂട്ടിലേയ്ക്ക് ഏതാനും സീറ്റുക ള്‍ കൂടി ഒഴിവുണ്ട്. ബുക്കിംഗിനായി 8943489389 എന്ന നമ്പറില്‍ ബ ന്ധപ്പെടാവുന്നതാണ്.

ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി അഞ്ച് ബോണ്ട് സര്‍വ്വീസുകള്‍ നട ത്തുന്നുണ്ട്. പാലക്കാട് – എലവഞ്ചേരി, പാലക്കാട് – മണ്ണുത്തി കാര്‍ഷി ക സര്‍വ്വകലാശാല എന്നിവിടങ്ങളിലേയ്ക്കും പാലക്കാട് – കോയമ്പ ത്തൂര്‍ റൂട്ടില്‍ മൂന്ന് ബോണ്ട് സര്‍വ്വീസുകളുമാണ് നടത്തുന്നത്. കോ വിഡ് 19 നെത്തുടര്‍ന്നുണ്ടായ ലോക്ഡൗണിന്റെ പശ്ചാത്തലത്തിലാ ണ് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വ്വീസുകള്‍ ആരം ഭിച്ചത്. സാധാരണ സര്‍വ്വീസുകളെ അപേക്ഷിച്ച് കൂടുതല്‍ സൗകര്യ പ്രദം എന്ന നിലയില്‍ ബോണ്ട് സര്‍വ്വീസിന് ആവശ്യക്കാരുണ്ടെന്നും ആവശ്യക്കാര്‍ കൂടുതലുള്ള റൂട്ടുകളില്‍ സര്‍വ്വീസ് നടത്താന്‍ കെ. എസ്.ആര്‍.ടി.സി സജ്ജമാണെന്നും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!