തച്ചമ്പാറ: സെന്ററിലുള്ള എസ്ബിഐ ബാങ്കിനു സമീപത്തെ ബാ ങ്കിന്റെ എടിഎം മെഷീനീല്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമം. വെള്ളി യാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം.എടിഎം കൗണ്ടറി ലേക്ക് എത്തിയ ഒരാള്‍ വേസ്റ്റ് ബിന്നില്‍ നിന്നും പേപ്പറുകള്‍ എടുത്ത് മെഷീന്റെ കീപ്പാടില് വെച്ച് കത്തിക്കുകയുമായിരുന്നു.തീയിട്ട ശേഷം ഇയാള്‍ ഇറങ്ങിപ്പോവുകയായിരുന്നു.കീപ്പാട് കത്തി നശിച്ചു. പണം അപഹരിക്കാനുള്ള ശ്രമമൊന്നും നടന്നിട്ടില്ലെന്ന് ബ്രാഞ്ച് മാനേജര്‍ ഉണ്ണികൃഷ്ണന് പറഞ്ഞു.സംഭവത്തിന്റെ സിസിടിവി ദൃശ്യ ങ്ങള് പുറത്ത് വിട്ടിട്ടുണ്ട്.കല്ലടിക്കോട് പൊലീസ് അന്വേഷണം തുടങ്ങി.