കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ സ്‌ഫോടക വസ്തു കടിച്ചു കാട്ടാന ചരിഞ്ഞ സംഭവത്തില്‍ കീഴടങ്ങിയ രണ്ടാം പ്രതി ഒ തുക്കുംപുറത്ത് റിയാസുദ്ദീനെ വനംവകുപ്പ് കാപ്പുപറമ്പിലും അമ്പല പ്പാറയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.ചളിക്കല്‍ എസ്റ്റേറ്റ്, കാട്ടാ ന ചരിഞ്ഞ വെള്ളിയാര്‍ പുഴയിലെ തെയ്യക്കുണ്ട് എന്നിവടങ്ങളിലാ യിരുന്നു തെളിവെടുപ്പ് നടത്തിയത്.വെള്ളിയാഴ്ച രാവിലെ 10.30 ഓടെ ആരം ഭിച്ച തെളിവെടുപ്പ് ഉച്ചയോടെയാണ് അവസാനിച്ചത്. കാട്ടാന ചരി ഞ്ഞ കേസില്‍ രണ്ടാം പ്രതിയുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായ തായും ഒരാള്‍ കൂടി പിടിയിലാകാനുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങ ള്‍ വെളിപ്പെടുത്താ നാകില്ലെന്ന് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസ ര്‍ എം ശശികുമാര്‍ പറഞ്ഞു.

ഒളിവില്‍ കഴിയുകയായിരുന്ന റിയാസുദ്ദീന്‍ കഴിഞ്ഞ ശനിയാഴ്ചയാ ണ് മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയില്‍ കീഴടങ്ങിയത്. പൊലീസ്, വനംവകുപ്പ് വിഭാഗങ്ങളുടെ കേസില്‍ ഈ മാസം 30 വരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.വനംവകുപ്പിന്റെ കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി വ്യാഴാഴ്ചയാണ് മൂന്ന് ദിവസത്തെ കാലാവധിയി ല്‍ കസ്റ്റഡിയില്‍ വാങ്ങിയത്.വൈകീട്ടോടെ തിരുവിഴാംകുന്ന് ഫോ റസ്റ്റ് സ്‌റ്റേഷനില്‍ എത്തിക്കുകയും വെള്ളിയാഴ്ച രാവിലെ തെളിവെ ടുപ്പിനായികാപ്പുപറമ്പിലും,അമ്പലപ്പാറയിലുമെത്തിക്കുകയായിരുന്നു.അഗളി റേഞ്ച് ഓഫീസര്‍ രാമചന്ദ്രന്‍ മുട്ടില്‍,തിരുവി ഴാംകുന്ന് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ യു ജയകൃഷ്ണന്‍,പി ദീലീപ് കുമാര്‍, തിരു വിഴാംകുന്ന്,പാലക്കയം സ്റ്റേഷനുകളിലെ വനപാല കര്‍,ഫ്‌ളയിംഗ് സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാ യിരുന്നു തെളി വെടുപ്പ് നടന്നത്.കസ്റ്റഡിയില്‍ കാലാവധി തീരുന്ന ശനിയാഴ്ച ഉച്ചതി രിഞ്ഞ് മൂന്ന് മണിയോടെ റിയാസുദ്ദീനെ കോടതിയില്‍ ഹാജരാക്കു മെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2020 മെയ് 27നാണ് അമ്പലപ്പാറ വെള്ളിയാര്‍ പുഴയില്‍ തെയ്യംകുണ്ടി ല്‍ കാട്ടാന ചെരിഞ്ഞത്.പുഴുവരിക്കുന്ന മുറിവുമായി രണ്ട് ദിവസ ത്തോളം വെള്ളിയാര്‍ പുഴയില്‍ നിലയുറപ്പിച്ച ശേഷമാണ് കാട്ടാന ചരിഞ്ഞത്.സംഭവം ദേശീയതലത്തില്‍ വരെ ചര്‍ച്ചയായിരുന്നു. കാ ട്ടാന ചരിഞ്ഞത് കൈതച്ചക്കയില്‍ വച്ച പന്നിപ്പടക്കം പൊട്ടിയാണെ ന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു.കേസില്‍ മൂന്നാം പ്രതി വില്‍സ ന്‍ സംഭവം നടന്ന സമയത്ത് തന്നെ പിടിയിലായിരുന്നു. റിയാസുദ്ദീ ന്റെ പിതാവും ഒന്നാം പ്രതിയുമായ അബ്ദുല്‍ കരീം ഒളിവിലാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!