മണ്ണാര്‍ക്കാട് :അട്ടപ്പാടി – ചിന്നതടാകം റോഡ് പൂര്‍ണ്ണമായി ഗതാഗത യോഗ്യമാക്കി ജനവഞ്ചന അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വര്‍ഷങ്ങളായി അട്ടപ്പാടി റോഡ് വിഷയത്തില്‍ എല്‍ ഡി എഫും യു.ഡി.എഫും ജന വിരുദ്ധ നയം സ്വീകരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് വേളകളി ല്‍ പ്രകടനപത്രികയില്‍ വീമ്പ് പറയുന്ന മുന്നണികള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ പരിഹസിക്കുകയാണെന്ന് പാര്‍ട്ടി കുറ്റപ്പെ ടുത്തി.അട്ടപ്പാടി റോഡ് വിഷയത്തില്‍ സമാന മനസ്‌കരുമായി ചേര്‍ ന്ന് പൊതുജനങ്ങളെ സംഘടിപ്പിച്ച് അട്ടപ്പാടി റോഡ് ആക്ഷന്‍ കൗണ്‍ സില്‍ രൂപീകരിക്കാന്‍ രംഗത്തിറങ്ങുമെന്ന് മണ്ഡലം നേതാക്കള്‍ വ്യ ക്തമാക്കി.കെ.വി. അമീര്‍ ,കെ.അബദുല്‍ അസീസ്,ഷുഹൈബ് .ടി, സി.എ.സഈദ്,സി.അഷ്‌റഫ്,സുബൈര്‍.പി,സിദ്ധിഖ് കുന്തിപ്പുഴ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!