പാലക്കാട്: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ജില്ലയില്‍ നട ത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ പഞ്ചായത്ത് പ്ര സിഡന്റ് കെ ബിനുമോളിന്റെ അധ്യക്ഷതയില്‍ ജില്ലാ ഭരണകൂടം, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം

സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പി ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തി ല്‍ എല്‍. എസ്.ജി.ഡി എന്‍ജിനീയര്‍മാര്‍ പരിശോധന നടത്തിയതാ യി വിദ്യാഭ്യാസ ഉപഡയറക്ടര്‍ കൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു. ആ സ്ബറ്റോസ്, ടിന്‍ ഷീറ്റ് മേഞ്ഞ ക്ലാസ് മുറികളുള്ള സ്‌കൂളുകളില്‍ പഠനം കര്‍ശനമായി നിരോധിച്ചിട്ടുള്ളതിനാല്‍ ക്ലാസ് മുറികള്‍ക്ക് കുറവ് വന്നാല്‍ ലാബ്, ലൈബ്രറി, മറ്റ് സംവിധാനങ്ങള്‍ പ്രയോജന പ്പെടുത്തും. കൂടാതെ കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്‌കൂളുകളിലും ഇത് നടപ്പാക്കും. കിഫ്ബി മുഖേന പണി പൂര്‍ത്തീകരിച്ച കെട്ടിടങ്ങ ള്‍ ക്ലാസുകള്‍ നടത്തുന്നതിനായി വിട്ടു നല്‍കണമെന്നും യോഗത്തി ല്‍ അഭിപ്രായമുയര്‍ന്നു.

ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍, അ റ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നുണ്ട്. ഇവ പരിശോധിക്കുന്നതിനാ യി ഡി.ഇ.ഒ, എ.ഇ.ഒ, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.അധ്യാപകര്‍ക്ക് പരിശീ ലനം നല്‍കുന്നതിനുള്ള റിസോഴ്‌സ്‌പേഴ്‌സണ്‍ മാര്‍ക്കുള്ള സംസ്ഥാ നതല ഓണ്‍ലൈന്‍ പരിശീലനം നാളെ മുതല്‍ ആരംഭിക്കും. ഒക്ടോ ബര്‍ 26 മുതല്‍ 29 വരെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. കോ വിഡ് പശ്ചാത്തലത്തില്‍ ക്ലാസുകളുടെ ക്രമീകരണം കൃത്യമായ മാര്‍ഗ നിര്‍ദേശം പാലിച്ച് നടപ്പാക്കാന്‍ സ്റ്റാഫ് മീറ്റിംഗ് , ക്ലാസ് പി.ടി. എ എന്നിവ ചേരുന്നുണ്ട്. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ എന്ന രീതി യിലാണ് ക്ലാസുകള്‍ ക്രമീകരിക്കുക.

സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.

സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തന ങ്ങളും നടന്നു വരുന്നുണ്ട്. നിലവില്‍ ഒരു സീറ്റില്‍ ഒരു വിദ്യാര്‍ഥി മാത്രമേ പാടുള്ളൂ എന്നാണ് നിര്‍ദേശം. ചില പ്രദേശങ്ങളില്‍ കെ. എസ്.ആര്‍.ടി.സി 1 കി.മീറ്ററിന് 40 രൂപ എന്ന നിരക്കില്‍ ബസ് അനു വദിക്കുന്നതിന് ധാരണയായിട്ടുണ്ട്. കൂടാതെ ഗോത്രസാരഥി പദ്ധതി പ്രകാരം ഉള്‍പ്രദേശങ്ങളില്‍ ബസ് അനുവദിക്കുന്നതിന് ആലോചന നടക്കുന്നുണ്ട്.സ്‌കൂളുകളിലെ 50 ശതമാനം വൈദ്യുതി ചാര്‍ജ് ജില്ലാ പഞ്ചായത്ത് വഹിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തദ്ദേശസ്ഥാപ നങ്ങളുടെ സഹകരണത്തോടെ സ്‌കൂളുകളിലെ അപകട ഭീഷണി യുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നുണ്ട്. യോഗത്തില്‍ ഓണ്‍ലൈന്‍ വി ദ്യാഭ്യാസ രംഗത്ത് കൈറ്റ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളു ന്ന പുസ്തകം ‘സര്‍ഗ്ഗ’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

വാക്‌സിനേഷന്‍ നിര്‍ബന്ധം

അധ്യാപകരും ബസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും കര്‍ശനമായി രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരി ക്കണം. നിലവില്‍ 416 പേര്‍ കൂടി വാക്‌സിന്‍ സ്വീകരിക്കാനുണ്ട്. ഇതില്‍ 164 പേര്‍ ഒരു ഡോസ് മാത്രം സ്വീകരിച്ചിട്ടുണ്ട്. മറ്റ് രോഗബാ ധിതര്‍, കോവിഡ് ബാധിച്ചവര്‍ തുടങ്ങി 252 പേര്‍ വാക്‌സിന്‍ സ്വീക രിച്ചിട്ടില്ല. ഇക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് വിദ്യഭ്യാസ ഉപഡയറക്ടര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള കോവിഡ് പ്രതിരോധ മരുന്ന് സ്‌കൂളുകളില്‍ എത്തിക്കുമെന്ന് ഡി.എം.ഒ ( ഹോമിയോ ) അറിയിച്ചതായി യോഗ ത്തില്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഇ.എം.എസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോ ഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാ സ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാബിറ ടീച്ചര്‍, പഞ്ചായ ത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ്, പൊതു വിദ്യാഭ്യാസ യജ്ഞം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ജയപ്രകാശ്, എസ്.എസ്.കെ കോ – ഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍ , കൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ ശശികുമാര്‍, പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.ശശിധരന്‍, ഡി.ഇ. ഒ, എ.ഇ.ഒ.മാര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!