മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാര്‍പുഴയില്‍ ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ കേസിലെ രണ്ടാംപ്രതി കോടതി യില്‍ കീഴടങ്ങി.എടത്തനാട്ടുകര ഒതുക്കുംപുറത്ത് വീട്ടില്‍ റിയാസു ദ്ധീന് ആണ് മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ കീഴട ങ്ങിയത്. ഇയാളെ കോടതി ഈ മാസം 30 വരെ റിമാന്‍ഡ് ചെയ്തു.2020 മെയിലാണ് കേസിനാസ്പദമായ സംഭവം. തിരുവിഴാംകുന്ന് വനംവ കുപ്പ് പരിധിയില്‍പ്പെട്ട വെള്ളിയാര്‍ പുഴയില്‍ കണ്ട ആന പിന്നീട് ചെരിയുകയായിരുന്നു.കേസിലെ മൂന്നാം പ്രതിയായ വില്‍സണെ അറസ്റ്റ് നേരത്തെ ചെയ്തിരുന്നു.ഒന്നാം പ്രതിയും, റിയാസുദ്ധീന്റെ പിതാവുമായ ഒതുക്കുമ്പുറത്ത് അബ്ദുല്‍ കരീം ഇപ്പോഴും ഒളിവി ലാണ്.