മണ്ണാര്‍ക്കാട്: അട്ടപ്പാടിയ്ക്ക് അഭിമാനവും സന്തോഷവുമായി സം സ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നഞ്ചിയമ്മയ്ക്ക് ലഭിച്ച പ്രത്യേക ജൂറി പരാമര്‍ശം.അയ്യപ്പനും കോശിയിലെ ഗാനത്തിനാണ് അംഗീകാ രം.അവാര്‍ഡില്‍ സന്തോഷമുണ്ടെന്നും തനിയ്ക്ക് ലഭിച്ച പുരസ്‌കാ രം സച്ചി സാറിന്റെ ആത്മാവിന് സമര്‍പ്പിക്കുന്നുവെന്നും നഞ്ചിയ മ്മ പറഞ്ഞു.ഈ അവാര്‍ഡ് ലഭിച്ചതില്‍ സച്ചി സാറ് എവിടെയെങ്കിലു മിരുന്ന് സന്തോഷിക്കുന്നുണ്ടാകും.അവാര്‍ഡ് ലഭിക്കാന്‍ കാരണമാ യ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും നഞ്ചിയമ്മ കൂട്ടിച്ചേര്‍ത്തു. അട്ടപ്പാടിയുടെ പേരും പെരുമയും വാനോളമുയര്‍ത്തിയ അട്ടപ്പാടി യുടെ പ്രിയപ്പെട്ട കലാകാരി നഞ്ചിയമ്മയെ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അഭിനന്ദിച്ചു.
അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലെ കളക്കാത്ത സന്ദനമെരം എന്ന ഒറ്റ പാട്ടിലൂടെയാണ് നഞ്ചിയമ്മ മലയാളികളുടെ മനം കവര്‍ ന്നത്.സിനിമ തിയേറ്ററുകളിലെത്തും മുമ്പേ ടൈറ്റില്‍ ഗാനവും ഗാ യികയായ നഞ്ചിയമ്മയും ശ്രദ്ധേ നേടിയിരുന്നു.യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് ഒരുകോടിയിലധികം പേരാണ് ക ണ്ടത്.നഞ്ചിയമ്മ തന്നെയാണ് ഈ പാട്ട് എഴുതിയതും.
ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തി ലെ എക്സൈസ് ഇന്‍സ്പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശി യായ പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തി ല്‍ അംഗമാണ് നഞ്ചിയമ്മ .കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നഞ്ചി യമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകള്‍ ഏറ്റുപാടി മനസ്സില്‍ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചിയമ്മ കൂടുതലും പാടുന്നത്. ഛായാഗ്ര ഹയായ ഫൗസിയ ഫാത്തിമക്കു കേരളസംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം 2015 ലെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് നേടിക്കൊടുത്ത സിന്ധു സാജന്‍ സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയില്‍ ആണ് നഞ്ചിയമ്മ ആദ്യമായി പാടിയതും അഭിനയിക്കുകയും ചെയ്തത്.
ലൈഫ് മിഷന്‍ പദ്ധതിയിലൂടെ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തി യായതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ 2020 മാര്‍ച്ച് ഒന്നിന് പുറ ത്തിറക്കിയ , മുഖ്യമന്ത്രി പിണറായി വിജയന്‍ ആമുഖ വിവരണം നല്‍കിയ ആദിവാസി ഭാഷയില്‍ ഉള്ള പ്രൊമോഷന്‍ ഗാനം പാടി യത് നഞ്ചിയമ്മ ആയിരുന്നു .ചരിത്രത്തിലാദ്യമായിട്ടു ആയിരുന്നു മലയാളത്തെ ആദിവാസി ഭാഷയിലേക്ക് ( ഇരുള ഭാഷ) മൊഴിമാറ്റം നടത്തി ഒരു പൊതു ജനസമ്പര്‍ക്ക പരിപാടിക്ക് കേരളത്തില്‍ ഉപയോഗപ്പെടുത്തിയത്.കേരളത്തിലെ ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തില്‍ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നക്കുപതി പിരിവ് ഊരില്‍ ആണ് താമസിക്കുന്നത്. നല്ലൊരു കൃഷിക്കാരിയും കൂടിയാണ് ഇവര്‍.