അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 1934 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 5 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 3 മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 253 പേര്‍ ഒന്നാം ഡോസും 1222 പേര്‍ രണ്ടാം ഡോ സുമടക്കം 1475 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 54 പേര്‍ ഒന്നാം ഡോസും 186 പേര്‍ രണ്ടാം ഡോസുമടക്കം 240 പേരും, 60 വയ സിനു മുകളിലുള്ള 39 പേര്‍ ഒന്നാം ഡോസും 172 പേര്‍ രണ്ടാം ഡോ സുമടക്കം 211 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.

18 വയസ്സിനും 45 നും ഇടയിലുള്ള 3 പേര്‍ പേര്‍ മാത്രമാണ് ഇന്ന് കോ വാക്‌സിന്‍ കുത്തിപ്പെടുത്തിരിക്കുന്നത് (രണ്ടാം ഡോസ്). ഇതു കൂടാ തെ 20 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ള 6 പേര്‍ ഒന്നാം ഡോസും 12 പേര്‍ രണ്ടാം ഡോ സുമടക്കം 18 പേരും, 45 മുതല്‍ 60 വയസ്സു വരെയുള്ളവരില്‍ 2 പേര്‍ ഒന്നാം ഡോസും ഉള്‍പ്പെടും.കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടി ല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!