നവംബര്‍ 16ന് എംഎല്‍എയുടെ നേതൃത്വത്തില്‍ മാര്‍ച്ച്
അഗളി: മണ്ണിടിഞ്ഞും വാഹനം കുടുങ്ങിയും അട്ടപ്പാടി ചുരത്തില്‍ ഗതാഗതം തടസ്സപ്പെടുന്നത് തുടര്‍ക്കഥയാകുമ്പോഴും മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങാന്‍ യുഡി എഫ് അട്ടപ്പാടി മേഖല കമ്മിറ്റി യോഗം തീരുമാനിച്ചു.റോഡ് പ്രവൃ ത്തി ആരംഭിക്കുന്നത് വരെ അട്ടപ്പാടി മുതല്‍ തിരുവനന്തപുരം വരെ നീളുന്ന സമരങ്ങള്‍ നടത്താനാണ് തീരുമാനം.ഇതിന്റെ ആദ്യഘട്ട മായി നവംബര്‍ ആറിന് രാവിലെ ഒമ്പത് മണിക്ക് മുക്കാലിയില്‍ നി ന്നും ആനമൂളിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എന്‍ ഷംസുദ്ദീന്‍ എം എല്‍എ പറഞ്ഞു.സമരം വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെ യ്യും.
അട്ടപ്പാടിയിലെ ഏറ്റവും വലിയ ജനകീയ പ്രശ്‌നമായി മാറിയിരിക്കു കയാണ് മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ്.2016ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതി സര്‍ക്കാറിന്റെ അനാസ്ഥ കാരണമാണ് അ നന്തമായി നീളുന്നത്.റോഡ് കിഫ്ബിക്ക് കൈമാറിയതോടെ പൊ തുമരാമത്ത് വകുപ്പ് അറ്റകുറ്റപണികള്‍ നടത്തുന്നത് പോലും അന്യ മായി.ചുരം റോഡ് നവീകരണം വൈകുന്നത് മൂലം അട്ടപ്പാടിക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടികള്‍ നിരവധി തവണ നിയമസഭയിലും അധി കൃതരുടെ മുമ്പിലും അവതരിപ്പിച്ചെങ്കിലും ഒച്ചിഴയും വേഗത്തിലാ ണ് നടപടികള്‍.മൂന്ന് മാസം കൊണ്ട് പ്രവൃത്തി ആരംഭിക്കുമെന്ന് അ ന്നത്തെ ധനമന്ത്രി നല്‍കിയ ഉറപ്പും പാഴായെന്നും എംഎല്‍എ കുറ്റ പ്പെടുത്തി.സര്‍ക്കാരിന്റെ ഏറ്റവും പ്രധാന പദ്ധതിയായി കിഫ്ബി പ്രഖ്യാപിക്കപ്പെട്ടത് കൊണ്ടാണ് ചുരം റോഡ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഇപ്പോള്‍ അതൊരു വെള്ളാനയായി മാറിയിരി ക്കുന്നു എന്ന് സംശയിക്കേണ്ട സാഹചര്യമാണ്.റോഡിനായുള്ള പരി ശ്രമങ്ങള്‍ തുടരുന്നതോടൊപ്പം പ്രക്ഷോഭങ്ങള്‍ കൂടി ആരംഭിക്കാ നാ ണ് യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചിട്ടുള്ളതെന്നും എംഎല്‍എ അറിയിച്ചു.
മഴക്കാലത്ത് ചുരത്തിലൂടെ ഭീതി പേറിയാണ് യാത്ര.മണ്ണിടിഞ്ഞോ, മരമോ,പാറക്കല്ലുകളോ വീണോ യാത്ര തടസ്സപ്പെടാന്‍ സാധ്യതയേ റെയാണ്.സമീപ ദിവസങ്ങളില്‍ രണ്ട് തവണ ചുരത്തില്‍ മണിക്കൂ റുകളോളം ഗതഗാതം തടസ്സപ്പെട്ടു.ചികിത്സയുള്‍പ്പടെ അത്യാവശ്യ കാര്യങ്ങള്‍ക്കായി വാഹനങ്ങളിലെത്തുന്നവരടക്കം ഗതാഗത തട സ്സമുണ്ടാകുമ്പോള്‍ ചുരത്തില്‍ കുടുങ്ങുകയാണ് പതിവ്.ഗുരുതരാവ സ്ഥയില്‍ വിദഗ്ദ്ധ ചികിത്സക്ക് അയക്കുന്ന രോഗികള്‍ വഴിമധ്യേ മരിക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.അട്ടപ്പാടിക്കാര്‍ക്ക് പുറം ലോകത്തെത്താനുള്ള രണ്ട് മാര്‍ഗങ്ങളില്‍ ഒന്നാണ് ചുരം പാത.അത് കൊണ്ട് ചുരം പാതയിലെ തടസ്സങ്ങളെല്ലാം അട്ടപ്പാടിയെ ഒറ്റപ്പെടു ത്തും.ഈ സാഹചര്യത്തില്‍ റോഡ് നവീകരണം എത്രയും വേഗ ത്തില്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് സമരമു ഖത്തേക്കിറങ്ങുന്നത്.
യോഗം അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്ക് അധ്യ ക്ഷനായി.വിഡി ജോസഫ്,പിസി ബേബി,എം ആര്‍ സത്യന്‍,കെ.ജെ മാത്യു,ഷറഫുദ്ദീന്‍,പി.വി ഹാന്‍സന്‍,നവാബ് പഴേരി,എന്‍ കെ രഘുത്തമന്‍,കെ രാജന്‍,ജോര്‍്ജ്ജ് എന്നിവര്‍ സംസാരിച്ചു.