മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 11747 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 38 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 31 മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 2594 പേര്‍ ഒന്നാം ഡോസും 4912 പേര്‍ രണ്ടാം ഡോസുമടക്കം 7506 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 581 പേര്‍ ഒന്നാം ഡോസും 2079 പേര്‍ രണ്ടാം ഡോസുമടക്കം 2660 പേരും, 60 വയസിനു മുകളിലുള്ള 285 പേര്‍ ഒന്നാം ഡോസും 1227 പേര്‍ രണ്ടാം ഡോസുമടക്കം 1512 പേരും കോവിഷീല്‍ഡ് കുത്തിവെ പ്പെടുത്തിട്ടുണ്ട്.
ആകെ 2386 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെ ടുത്തത്, ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ രണ്ടാം ഡോസും.18 മുതല്‍ 45 വയസ്സുവരെയുള്ള 107 പേര്‍ ഒന്നാം ഡോസും 1714 പേര്‍ ര ണ്ടാം ഡോസുമടക്കം 1848 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവ രില്‍ 27 പേര്‍ ഒന്നാം ഡോസും 352 പേര്‍ രണ്ടാം ഡോസുമടക്കം 379 പേരും, 60 വയസ്സിനു മുകളിലുള്ള 30 പേര്‍ ഒന്നാം ഡോസും 128 പേര്‍ രണ്ടാം ഡോസുമടക്കം 158 പേരും കോവാക്‌സിന്‍ കുത്തിവെപ്പെടു ത്തിട്ടുണ്ട്.
ഇതു കൂടാതെ 16 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ള 2 പേര്‍ ഒന്നാം ഡോസും 9 പേര്‍ ര ണ്ടാം ഡോസും, 45 മുതല്‍ 60 വരെയുള്ളവരില്‍ 2 പേര്‍ വീതം ഒന്നും രണ്ടും ഡോസുകളും, 60 വയസ്സിനു മുകളിലുള്ള ഒരാള്‍ ഒന്നാം ഡോ സും ഉള്‍പ്പെടും.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.