ഷോളയൂര്‍: മണ്ഡലം കോണ്‍ഗ്രസ് കണ്വെന്ഷന് കോട്ടത്തറ ക ല്ല്യാണ മണ്ഡപത്തില്‍ നടന്നു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്ക് ഉദ്ഘാടനം ചെയ്തു.കേന്ദ്രത്തില്‍ മോദി സര്ക്കാ രും യുപിയില്‍ യോഗി സര്‍ക്കാരും നടത്തുന്ന മനുഷ്യത്വ രഹിത മായ നരനായാട്ടും ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ആചാര അനുഷ്ഠാ നങ്ങള്ക്കെതിരെയുള്ള മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ കടന്നുകയറ്റവും അവസാനിപ്പിക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു.വിവിധ പാര്‍ട്ടികള്‍ വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് അംഗത്വം നല്കി. മണ്ഡലം പ്രസിഡന്റ് കനകരാജ് അധ്യക്ഷനായി.കെപിസിസി അം ഗം പിസി ബേബി,മുന്‍ ബ്ലോക്ക് പ്രസിഡന്റുമാരായ എന്‍കെ രഘു ത്തമന്,കെ രാജന്,ബ്ലോക്ക് മെമ്പര്‍ എംസി ഗാന്ധി,മുതിര്‍ന്ന നേതാ ക്കളായ രവിയണ്ണന്,എംആര്‍ ദേവരാജ് എന്നിവര്‍ സംസാരിച്ചു.