അലനല്ലൂര്‍: മുണ്ടക്കുന്ന് പ്രദേശത്തെ വന്യമൃഗശല്ല്യത്തിന് പരിഹാ രം കാണണെന്നും പ്രദേശത്ത് തകരാറിലായ തെരുവുവിളക്കുകള്‍ പുന:സ്ഥാപിക്കണമെന്നും തകര്‍ന്നുകിടക്കുന്ന റോഡുകള്‍ അറ്റകുറ്റ പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നും സിപിഎം മുണ്ടക്കു ന്ന് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
ഏരിയ കമ്മിറ്റി അംഗം കെഎ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. തള്ളച്ചിറ സുരേഷ് അധ്യക്ഷനായി.സുരേഷ് ടി രക്തസാക്ഷി പ്ര മേയവും സജീഷ് പി അനുശോചന പ്രമേയവും അവതരിപ്പിച്ചു. മുന്‍ കാല പ്രവര്‍ത്തകരായ പൊന്നുംപിലാക്കല്‍ കൃഷ്ണന്‍,പാങ്ങോട്ടില്‍ കുട്ടിരാമന്‍,ഏറാടന്‍ ഖാലിദ്,തോണിക്കര മൊയ്തീന്‍ എന്നിവരേയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി വാഹനസൗകര്യ മൊരുക്കി നല്‍കിയ കറുത്താര്‍ വടക്കേതില്‍ ഹുസൈനേയും സമ്മേളനം ആദരിച്ചു.
ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സിടി രവി,എ ബ്രിജേഷ്, സി.കൃഷ്ണ ദാസ് എന്നിവര്‍ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി കുറുവാഞ്ചേരി ഹരിദാസന്‍ സ്വാഗതവും ചുങ്കന്‍ യൂനസ് നന്ദിയും പറഞ്ഞു.
പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ചുങ്കന്‍ യൂനസിനെ തെരഞ്ഞെ ടുത്തു.