കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും ദീര്‍ഘ കാ ലം കണ്ടമംഗലത്ത് ജീവിച്ച മഹാകവി ഒളപ്പമണ്ണയ്ക്ക് കണ്ടമംഗല ത്തു തന്നെ സ്മാരകം നിര്‍മിക്കണമെന്ന് സിപിഎം കണ്ടമംഗലം ബ്രാ ഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.രൂക്ഷമായ വന്യമൃഗശല്ല്യത്തിന് പരി ഹാരം കാണണമെന്നും കണ്ടമംഗലത്തെ ആരോഗ്യ ഉപകേന്ദ്രം പുതു ക്കി പണിത് കുടുംബാരോഗ്യ കേന്ദ്രമാക്കണമെന്നും പ്രദേശത്തെ വ്യാജമദ്യ മയക്കുമരുന്ന് മാഫിയയെ അമര്‍ച്ച ചെയ്യണമെന്നും സമ്മേ ളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പുറ്റാനിക്കാട് വിഎഎല്‍പി സ്കൂളില്‍ നടന്ന സമ്മേളനം സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അംഗം കെ ശോഭന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.സി മൊയ്തീന്‍കുട്ടി അധ്യക്ഷനായി.സ്വീഡ് ബാങ്ക് ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ നിര്‍വഹിച്ചു.മിച്ച ഭൂമി സമരത്തില്‍ ജയില്‍വാസമനുഭവിച്ച മുന്‍കാല നേതാക്കള്‍,മികച്ച വനിത കര്‍ഷ ക മേഴ്സി മാത്യു,കോവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ആര്‍ആര്‍ടി വളണ്ടിയര്‍മാര്‍ എന്നിവരെ ആദരിച്ചു.

ബ്രാഞ്ച് സെക്രട്ടറി കെ ഹരിദാസന് സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഏരിയ സെന്റര്‍ അംഗം കെഎന്‍ സുശീല,ലോക്കല്‍ സെക്രട്ടറി കെകെ രാമചന്ദ്രന്,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം മനോജ്,എം അസീസ്,കെ ഹമീദ് എന്നിവര്‍ സംസാരിച്ചു.

കണ്ടമംഗലം ബ്രാഞ്ച് ഒന്നിന്റെ സെക്രട്ടറിയായി സി മോഹന്‍ ദാ സിനേയും ബ്രാഞ്ച് രണ്ടിന്റെ സെക്രട്ടറിയായി കെ ഹരിദാസി നേ യും തെരഞ്ഞെടുത്തു.
