മണ്ണാര്‍ക്കാട്: നാടക രംഗത്ത് അന്‍പത് വര്‍ഷം പിന്നിട നാടകകൃത്ത് കെ പി.എസ് പയ്യനെടത്തിന് നാടകയാത്രയിലൂടെ നാടക പ്രവര്‍ത്ത കരുടെ സ്‌നേഹാദരം. വിവിധ കാലഘട്ടങ്ങളില്‍ കെ.പി.എസിന്റെ നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത വരാണ് നാടകക്കാരനൊപ്പം നാടകവുമായി യാത്രക്കാരായി എത്തി യത്. ഇപ്റ്റ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റിയാണ് ഈ വ്യത്യസ്തമായ സ്‌നേഹാദര യാത്ര ഒരുക്കിയത്.

തസ്രാക്കില്‍ നടന്ന ചടങ്ങില്‍ ഒ.വി വിജയന്‍ സ്മാരക സെക്രട്ടറി ടി. ആര്‍ അജയന്‍, പ്രൊ. പി.എ വാസുദേവന്‍, യുവകലാസാഹിതി സം സ്ഥാന ട്രഷറര്‍ ടി.യു ജോണ്‍സന്‍, ഇപ്റ്റ ജില്ല പ്രസിഡന്റ് കരുണാ കരന്‍, സംസ്ഥാന കമ്മിറ്റിയംഗവും നാടകകൃത്തുമായ റഷീദ് കുമ രംപുത്തൂര്‍, മേഖല സെക്രട്ടറി ലിസിദാസ്, തിലകന്‍ അനുസ്മരണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സിബിന്‍ ഹരിദാസ് എന്നിവ ര്‍ സംസാരിച്ചു.

രമേഷ് നാവായത്ത്, ചന്ദ്രശേഖരന്‍ മണ്ണാര്‍ക്കാട്, രവീന്ദ്രന്‍ പാലക്കാട്, പി.കെ സലില, മുഹമ്മദ് ഷമീര്‍, കെ.എസ് സലീം, കുമാരന്‍ കുമരം പുത്തൂര്‍, രാജേഷ് മണ്ണാര്‍ക്കാട്, കുട്ടിശങ്കരന്‍ കുമരംപുത്തൂര്‍, സിദ്ധീ ഖ് മച്ചിങ്ങല്‍ തുടങ്ങിയവര്‍ യാത്രയില്‍ പങ്കാളിയായി.

പയ്യനടത്തു നിന്നും ആരംഭിച്ച യാത്ര കടമ്പഴിപ്പുറം നാട്യശാസ്ത്രയി ല്‍ സമാപിച്ചു നാട്യശാസ്ത്ര ഡയറക്ടര്‍ പ്രൊ.ദീലിപ്, സെക്രട്ടറി പ്ര ശാന്ത്, ട്രഷറര്‍ ബലരാമന്‍, വരുണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!