മണ്ണാര്‍ക്കാട്: നഗരത്തോട് ചേര്‍ന്ന് കോടതിപ്പടി ചോമേരി ഗാര്‍ഡനി ലും കാട്ടുപന്നിശല്ല്യം രൂക്ഷമാകുന്നതായി പരാതി.രാത്രികാലങ്ങളി ല്‍ പാതയിലൂടെ കാട്ടുപന്നിയുടെ വിഹാരം വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ വെല്ലുവിളിയാകുന്നുണ്ട്. ഇരു നൂറിലേറെ കുടുംബങ്ങളാണ് ചോമേരി ഗാര്‍ഡനില്‍ താമസിക്കുന്ന ത്.കോളനിയില്‍ ഒട്ടേറെ പ്ലോട്ടുകള്‍ കാടുപിടിച്ച് കിടക്കുന്നുണ്ട്. വ ന്യജീവി ശല്ല്യത്തിന്റെ പശ്ചാത്തലത്തില്‍ എത്രയും വേഗം കാടുപി ടിച്ച് കിടക്കുന്ന സ്ഥലങ്ങള്‍ ഉടമസ്ഥര്‍ വെട്ടിത്തെളിക്കണമെന്ന് ചോ മേരി ഗാര്‍ഡന്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അ ക്ബര്‍ കെപി,ജനറല്‍ സെക്രട്ടറി അസ്ലം അച്ചു,ട്രഷററര്‍ വേണു ഗോ പാലന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.കാട്ടുപന്നിശല്ല്യത്തിന് പരിഹാരം കാണാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിന് പരാ തി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.