അലനല്ലൂര്‍: കേരള നദ്വത്തുല്‍ മുജാഹിദീന്‍ എടത്തനാട്ടുകര നോ ര്‍ത്ത്,സൗത്ത് മണ്ഡലങ്ങളുടെ സംയുക്ത കണ്‍വെന്‍ഷന്‍ ചിരട്ടക്കു ളം മദ്‌റസത്തുല്‍ ഹുദ ഹാളില്‍ നടന്നു.കെഎന്‍എം സൗത്ത് മണ്ഡ ലം പ്രസിഡണ്ടും ഷറഫുല്‍ മുസ്ലിമീന്‍ അറബി കോളേജ് പ്രസിഡ ണ്ടുമായ കാരാടാന്‍ അബ്ദു ഹാജി ഉദ്ഘാടനം ചെയ്തു.നോര്‍ത്ത് മണ്ഡ ലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി അധ്യക്ഷനായി.ഭാവി പ്രവര്‍ ത്തനങ്ങള്‍ സംബന്ധിച്ച് രൂപരേഖ കെഎന്‍എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി പി സുബൈര്‍ മാസ്റ്റര്‍ അവതരിപ്പി ച്ചു.എസ്എംഇസി സെക്രട്ടറി പി പി കുഞ്ഞി മൊയ്തീന്‍ മാസ്റ്റര്‍,യൂസ ഫ് മിശ് കാത്തി,ഉസ്മാന്‍ മിഷ്‌കാത്തി,വി മുഹമ്മദ് മൗലവി, സക്കീര്‍ ഹുസൈന്‍ അന്‍സാരി, വി.ഷൗക്കത്ത് അന്‍സാരി, അക്ബറലി സ്വ ലാഹി എന്നിവര്‍ സംസാരിച്ചു.പ്രബോധനപ്രവര്‍ത്തനങ്ങള്‍ ശക്തമാ ക്കുന്നതിന് വിവിധ കര്‍മ്മ പദ്ധതികളെ കുറിച്ചും ഷറഫുല്‍ മുസ്ലിമീ ന്‍ അറബികോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവ ര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനെ സംബന്ധിച്ചും കണ്‍വെന്‍ഷ ന്‍ ചര്‍ച്ച ചെയ്തു.എടത്താനാട്ടുകാര സൗത്ത് മണ്ഡലം സെക്രട്ടറി ഇ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ സ്വാഗതവും വിടി ഹംസ മാസ്റ്റര്‍ നന്ദിയും പറ ഞ്ഞു.
