അലനല്ലൂര്‍: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തി ല്‍ ജില്ലയില്‍ രണ്ടാംഘട്ട ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്ര കാരമുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നാളെ ആരംഭി ക്കും.തദ്ദേശ സ്വയംഭരണ തലത്തില്‍ വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ച് നാല് മാസത്തിനു മുകളില്‍ പ്രായമുള്ള കന്നുകാലികള്‍ക്ക് സൗജന്യ മായി വാക്സിനേഷന്‍ നടത്തും.നവംബര്‍ മൂന്നുവരെ 21 ദിവസത്തിനു ള്ളില്‍ 100% പ്രതിരോധം സജ്ജമാക്കുകയാണ് ലക്ഷ്യം. കുത്തിവെ പ്പിന് വിധേയമാകുന്ന എല്ലാ മൃഗങ്ങള്‍ക്കും 12 അക്ക തിരിച്ചറിയല്‍ ടാഗുകള്‍ നല്‍കും. മൃഗങ്ങളെ പ്രതിരോധ കുത്തിവെപ്പിന് വിധേയ മാക്കി ക്ഷീരകര്‍ഷകര്‍ കുളമ്പുരോഗ പ്രതിരോധത്തില്‍ പങ്കാളിക ളാകണമെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ല കോര്‍ഡിനേറ്റര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!