അഗളി: അട്ടപ്പാടി ആസ്ഥാനമാക്കി രൂപീകരിച്ച ട്രൈബല്‍ താലൂക്ക് ഓഫീസില്‍ മൂന്ന് റവന്യൂ ഇന്‍സ്‌പെക്ടര്‍ തസ്തിക കൂടി അനുവദിച്ചു. അട്ടപ്പാടി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ & എല്‍.റ്റി) ഓഫീസി ല്‍ നിലവിലുള്ള ഫയലുകളില്‍ നടപടി സ്വീകരിക്കാന്‍ അട്ടപ്പാടി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക് നിലവില്‍ അധികാരമില്ലാത്ത സാഹ ചര്യത്തില്‍ ലാന്‍ഡ് ട്രൈബ്യൂണലിന്റെ ചുമതല അട്ടപ്പാടി താലൂക്ക് ഭൂരേഖാ തഹസില്‍ദാര്‍ക്ക് നല്‍കാനും നിര്‍ത്തലാക്കിയ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ മൂന്ന് റവന്യൂ ഇന്‍സ്‌പെക്ടര്‍ തസ്തിക അട്ട പ്പാടി ട്രൈബല്‍ താലൂക്കിലേക്ക് അനുവദിക്കാനും ഗസറ്റ് വിജ്ഞാ പനം പ്രസിദ്ധീകരിച്ചു.
അട്ടപ്പാടി താലൂക്കായി പ്രഖ്യാപിച്ചപ്പോള്‍ നിര്‍ത്തലാക്കിയ സ്‌പെ ഷ്യല്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് പുന:സ്ഥാപിച്ച് കഴിഞ്ഞ ദിവ സമാണ് സര്‍ക്കാര്‍ ഉത്തരവായത്. അട്ടപ്പാടിയിലെ അഗളി,കോട്ട ത്തറ,കള്ളമല,ഷോളയൂര്‍,പുതൂര്‍,പാടവയല്‍ എന്നീ ആറു വില്ലേജു കള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ താലൂക്ക് രൂപവത്കരിച്ചത്.അഗളി മിനി സിവില്‍ സ്റ്റേഷനില്‍ താത്കാലികമായി പ്രവര്‍ത്തിച്ചിരുന്ന ലാന്‍ഡ് അക്വിസിഷന്‍ ആന്‍ഡ് ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് നിര്‍ ത്തലാക്കുകയും ഇവിടെ ജോലി ചെയ്തിരുന്ന എട്ടു ജീവനക്കാരെ പുതിയ താലൂക്ക് ഓഫീസിലേക്ക് വിന്യസിക്കുകയും ചെയ്തിരു ന്നു.ലാന്‍ഡ് അക്വിസിഷന്‍ ആന്‍ഡ് ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് നിര്‍ത്തലാക്കിയതോടെ ഭൂമിയുടെ കൈവശാവകാശ രേഖകള്‍ക്കാ യി 4000ത്തോളം അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.