അഗളി: അട്ടപ്പാടി മല്ലീശ്വര ക്ഷേത്രത്തിന്റെ ഭരണം മലബാര്‍ ദേവ സ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ആദിവാ സികള്‍ക്ക് വിട്ടു നല്‍കണമെന്ന് അട്ടപ്പാടി മൂപ്പന്‍സ് കൗണ്‍സില്‍ ആ വശ്യപ്പെട്ടു.കാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ച ആദിവാസികള്‍ ക്കു നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണം.ആദിവാസികളുടെ സംര ക്ഷണം ഉറപ്പു വരുത്തണം.ആദിവാസി കലകള്‍ പരിപോഷിപ്പിക്കാ ന്‍ ദൂരദര്‍ശനിലെ സ്റ്റേഷന്‍ നിലനിര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് അധികാരികള്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു.ജിഎസ്എസ് പ്രസിഡന്റ് യു സി കുഞ്ചന്‍ മൂപ്പന്‍ ഉദ്ഘാടനം ചെയ്തു.കൗണ്‍സില്‍ പ്രസിഡന്റ് കു ട്ടിയണ്ണന്‍ മൂപ്പന്‍ അധ്യക്ഷനായി.മാക്കുല മൂപ്പന്‍,രങ്കന്‍ മൂപ്പന്‍ പട്ടിമാ ളം,രക്ഷാധികാരി ആര്‍ രാമന്‍ എന്നിവര്‍ സംസാരിച്ചു.ബാലകൃഷ്ണന്‍ മൂപ്പന്‍ സ്വാഗതവും രക്ഷാധികാരി മുരുകന്‍ നന്ദിയും പറഞ്ഞു.