മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാ ന്‍ അഡ്വ.സികെ ഉമ്മുസല്‍മയോട് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ആ വശ്യപ്പെട്ടു.വ്യാഴാഴ്ച മണ്ണാര്‍ക്കാട് ചേര്‍ന്ന ജില്ലാ അച്ചടക്ക സമിതി, ബ്ലോക്ക് സ്റ്റിയറിംഗ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. വൈ കാതെ തന്നെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാര്‍ട്ടിക്ക് രാജി സമ ര്‍പ്പിക്കുമെന്നും അത് ഔദ്യോഗികമായി വരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി മരയ്ക്കാര്‍ മാരായമംഗലം മാധ്യമങ്ങളോട് പറഞ്ഞു.പാര്‍ട്ടി നിര്‍ദേശം പരി പൂര്‍ണമായി അംഗീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചിട്ടുള്ളതാ യും മരയ്ക്കാര്‍ മാരായമംഗലം വ്യക്തമാക്കി.

ഉമ്മുസല്‍മയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിലെ മുസ്ലിം ലീഗ്, കോ ണ്‍ഗ്രസ് അംഗങ്ങള്‍ യുഡിഎഫ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍ കിയിരുന്നു.ഇതേ തുടര്‍ന്നാണ് ലീഗ് ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്.നിരവധി ചര്‍ച്ചകള്‍ക്കൊടുവി ലാണ് അച്ചടക്ക സമിതി പരാതിയില്‍ കടുത്ത തീരുമാനമെടുത്തിരിക്കുന്നത്.

യോഗത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള, ജനറല്‍ സെക്രട്ടറി മരയ്ക്കാര്‍ മാരായമംഗലം,ജില്ലാ സീനിയര്‍ വൈ സ് പ്രസിഡന്റ് എംഎം ഹമീദ്,ട്രഷര്‍ പിഎ തങ്ങള്‍,ജില്ലാ സെക്രട്ടറി മാരായ റഷീദ് ആലായന്‍,എംഎസ് അലവി,ജില്ലാ വൈസ് പ്രസിഡ ന്റ് പൊന്‍പാറ കോയക്കുട്ടി,നിയോജക മണ്ഡലം പ്രസിഡന്റ് ടിഎ സലാം മാസ്റ്റര്‍,ജനറല്‍ സെക്രട്ടറി സി മുഹമ്മദ് ബഷീര്‍,ട്രഷറര്‍ ഹു സൈന്‍ കോളശ്ശേരി,ബ്ലോക്ക് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സികെ ഉമ്മുസല്‍മ,മുസ്തഫ വറോടന്‍,ബഷീര്‍ തെക്കന്‍,പടുവില്‍ മാനു,ഷാനവാസ് മാസ്റ്റര്‍,കെപി ബുഷ്‌റ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!