മണ്ണാര്‍ക്കാട്: ദേശീയ വിഭ്യാഭ്യാസ നയം 2020 പിന്‍വലിക്കുക, പൊ തുമേഖല സ്വകാര്യ വത്കരണം ഉപേക്ഷിക്കുക,ഇന്ധന വിലവര്‍ദ്ധ നവ് അവസാനിപ്പിക്കുക, കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, എന്നീ മുദ്ര്യവാക്യമുയര്‍ത്തി എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി സേവ് ഇന്ത്യ മാര്‍ച്ച് സംഘടിപ്പിച്ചു.

കേന്ദ്ര കമ്മിറ്റി അംഗം കെ പി ഐശ്വര്യ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ഹരികര്‍ണന്‍ അധ്യക്ഷനായി.ഏരിയ സെക്രട്ടറി മാ ലിക് സ്വാഗതവും ഏരിയ ജോ. സെക്രട്ടറി അലിഹൈദര്‍ നന്ദിയും പറഞ്ഞു.

മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി മാലിക് ക്യാപ്റ്റനും, ഏരിയ പ്രസിഡ ന്റ് ഹരികര്‍ണന്‍ മാനേജറും, ജോ. സെക്രട്ടറി പവിത്ര വൈസ് ക്യാ പ്റ്റനും ആയ സേവ് ഇന്ത്യ മാര്‍ച്ച് എംഇഎസ് കല്ലടി കോളേജിന് മുന്‍ വശത്തു നിന്നും ആരംഭിച്ച് ബസ്റ്റാന്റ്, ആശുപത്രിപടി, പുഞ്ചക്കോട് തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി തെങ്കരയില്‍ വെ ച്ച് സമാപിച്ചു.

പൊതുയോഗം ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ സി റിയാസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ഹരികര്‍ണന്‍ അധ്യക്ഷനായി.സിപിഎം ലോക്കല്‍ അംഗങ്ങളായ കുമാരന്‍, ഉണ്ണി കൃഷ്ണന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങള്‍ വിവേക്, സ വാദ്, മേഖല ട്രഷറര്‍ ഇര്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. എസ്എ ഫ്‌ഐ ഏരിയ സെക്രട്ടറി മാലിക് സ്വാഗതവും ജോ. സെക്രട്ടറി അ ലിഹൈദര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!