മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതി രെയും പാചക വാതക-ഇന്ധനവില വര്‍ധനവിലും,പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിലും പ്രതിഷേധിച്ച് ആര്‍എസ്പി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിനു മു ന്നില്‍ ധര്‍ണ നടത്തി.ഭാരതത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയ ര്‍ത്തി ആര്‍എസ്പി നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിനോടനുബന്ധി ച്ചായിരുന്നു സമരം.ജില്ലാ കമ്മിറ്റി അംഗം കെ.കൃഷ്ണകുമാര്‍ ഉദ്ഘാ ടനം ചെയ്തു.മണ്ഡലം സെക്രട്ടറി എ അയ്യപ്പന്‍ അധ്യക്ഷനായി.കെപി സ്‌കറിയ,എന്‍ജിജയരാജന്‍,റഫീഖ്,കൃഷ്ണമൂര്‍ത്തി,മാധവന്‍,രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!