മണ്ണാര്‍ക്കാട്: രാജ്യത്ത് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത ബ ന്ദിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്ത് സംയുക്ത തൊഴിലാളി യൂണിയന്‍ സമരസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ മണ്ണാര്‍ക്കാട്ടും പൂര്‍ണം.രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെ യായിരുന്നു ഹര്‍ത്താല്‍.കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ചുരു ക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. പൊതുഗതാഗത മേഖല സ്തംഭിച്ചു.പാല്‍ പത്രം,ആംബുലന്‍സ്,മരുന്ന് വിതരണം,ആശുപത്രി,വിവാഹം,രോഗികളുടെ സഞ്ചാരം,മറ്റ് അവ ശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു. അ നിഷ്ട സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പൊതു വേ സമാധാനപരമായിരുന്നു ഹര്‍ത്താല്‍.സംയുക്ത സമരസമിതി യുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതു യോഗ വും നടന്നു.മൂന്ന് കാര്‍ഷിക നിയമത്തിനും വൈദ്യുതി ബില്ലി നും എതിരായി ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം പത്ത് മാസം പിന്നിടുന്ന വേളയിലാണ് രാജ്യത്ത് ബന്ദ് നടന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!