അഗളി: അട്ടപ്പാടിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടേത് ഉള്‍പ്പടെ വിക സന പദ്ധതികള്‍ക്ക് വേണ്ടി അനുവദിക്കുകയും ചെലവഴിക്കുകയും ചെയ്ത കേന്ദ്ര ഫണ്ടുകളുടെ വിനിയോഗത്തെ കുറിച്ച് കേന്ദ്ര ഏജന്‍സി കള്‍ അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്ര ഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇതിനായി പരാതി നല്‍കുമെന്നും അ ദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബിജെപി നടത്തുന്ന സേവാ സമര്‍പ്പ ണ്‍ അഭിയാന്റെ ഭാഗമായി അട്ടപ്പാടിയിലെ ദോഡ്ഡുഗട്ടി ഊരു സന്ദര്‍ ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ജില്ലാ. സെക്രട്ടറി ബി.മനോജ്,യുവമോര്‍ച്ച ജില്ലാ പ്രസിഡ ന്റ് പ്രശാന്ത് ശിവന്‍, ബി.ജെ.പി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ എ. ബാലഗോപാലന്‍, ടി.വി.സജി,അട്ടപ്പാടി മേഖല പ്രസിഡന്റ് കെ.ശ്രീ നിവാസന്‍,പുതൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാമസ്വാമി ദേ വരാജന്‍,ജനറല്‍ സെക്രട്ടറി എം.സുഭാഷ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ധനേഷ്, സെക്രട്ടറി നവീന്‍, മണ്ണാര്‍ക്കാട് മണ്ഡലം പ്രസി ഡന്റ് എസ്.മുരളീകൃഷ്ണന്‍, പുതൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ സുനി ല്‍കുമാര്‍,രങ്കന്‍ തുടങ്ങിയ ബിജെപി നേതാക്കളും ഒപ്പമുണ്ടായിരു ന്നു.

ഊരിലെത്തിയ യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനെ ഊര് മൂപ്പന്‍ മാരായ രങ്കന്‍, നഞ്ചന്‍ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി സ്വീകരി ച്ചു.യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഊരില്‍ വസ്ത്രങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.ഊരുകാര്‍ക്കൊപ്പം ഉച്ച ഭക്ഷണ വും കഴിച്ചതിനു ശേഷമാണ് പ്രഫുല്‍ കൃഷ്ണന്‍ മടങ്ങിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!