കോട്ടോപ്പാടം: ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപ വര്‍മെന്റ് സൊസൈറ്റി നടപ്പാക്കുന്ന കരിയര്‍ ആന്റ് ലീഡര്‍ഷിപ്പ് ആക്ടിവേഷന്‍ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ ശില്‍പ ശാല സംഘടിപ്പിച്ചു.കോട്ടോപ്പാടം എം.ഐ.സി വുമന്‍സ് കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ശില്‍പശാല സംസ്ഥാന പൊതുവിദ്യാ ഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

ഗേറ്റ്‌സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.ഹബീബ് ഫൈസി കോട്ടോപ്പാടം മുഖ്യ പ്രഭാഷണം നടത്തി.പ്രോജക്ട് കണ്‍സ ള്‍ട്ടന്റ് എന്‍.പി.മുഹമ്മദ് റാഫി പദ്ധതി പ്രവര്‍ത്തന രൂപരേഖ അവ തരിപ്പിച്ചു.ജനറല്‍ സെക്രട്ടറി അസീസ് കോട്ടോപ്പാടം, എം.മുഹമ്മദ ലി മിഷ്‌കാത്തി, സിദ്ദീഖ് പാറോക്കോട്, കെ.ടി.അബ്ദുള്ള, എം.പി. സാദിഖ്,കെ.മൊയ്തുട്ടി,എന്‍.ഒ.സലീം,ഇ.പി.റഷീദ്,ഒ.മുഹമ്മദലി,ഫൈസല്‍ കല്ലടി,എ.കെ. കുഞ്ഞയമു എന്നിവര്‍ സംസാരിച്ചു.

സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ കോച്ചിംഗ്, വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം, വ്യക്തിത്വ വികസനം, നേതൃപാ ടവം,ജീവിത നൈപുണി വികസനം തുടങ്ങിയവ ഉള്‍പ്പെടുത്തി പത്ത് വര്‍ഷ കാലാവധിയില്‍ സൗജന്യ പരിശീലനം നല്‍കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് ക്ലാപ്പ്.കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രവേശന പരീക്ഷയിലൂടെ അമ്പത് വിദ്യാര്‍ത്ഥികളെ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!