കാഞ്ഞിരപ്പുഴ: മലമ്പുഴ മാതൃകയില്‍ കാഞ്ഞിരപ്പുഴ ഉദ്യാനത്തി ന്റെ പരിപാലന ചുമതല ഒക്ടോബര്‍ ഒന്നു മുതല്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജലസേചന വകുപ്പും ചേര്‍ന്ന് സംയുക്തമാ യി നിര്‍വ്വഹിക്കും.കാഞ്ഞിരപ്പുഴ ഐബിയില്‍ അഡ്വ കെ ശാന്തകു മാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തി ല്‍ ധാരണയായത്.തീരുമാനം നാളെ ജില്ലാ കലക്ടറെ അറിയിക്കും.

ഒക്ടോബര്‍ ഒന്നു മുതല്‍ കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ നിന്നുള്ള വരു മാനം പാലക്കാട് ജില്ലാ കലക്ടറുടേയും കാഞ്ഞിരപ്പുഴ എക്‌സി ക്യുട്ടീ വ് എഞ്ചിനീയറുടേയും പേരില്‍ മണ്ണാര്‍ക്കാട് സബ് ട്രഷറയില്‍ തുട ങ്ങിയ അക്കൗണ്ടില്‍ നിക്ഷേപിക്കാനും തീരുമാനമായി. ഉദ്യാനത്തി ന്റെ പരിപൂര്‍ണ ഉത്തരവാദിത്തം ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എ ഞ്ചിനീയര്‍ക്ക് മാത്രമായിരിക്കും.ഉദ്യാനത്തിലെ എല്ലാ ടെണ്ടര്‍ നടപ ടികളും എക്‌സിക്യുട്ടീവ് എഞ്ചിനീയറായിരിക്കും നടത്തു ക.നില വില്‍ ജോലി ചെയ്യുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍,ഉദ്യാന പരിപാല നം നടത്തുന്ന ജീവനക്കാര്‍,സേവക് നിയമിച്ചിരിക്കുന്ന വാച്ച്മാന്‍ മാര്‍ എന്നിവരെ ജോലിയില്‍ നിന്നും പിരിച്ചു വിടില്ല.മറ്റ് ജീവനക്കാ ര്‍ക്ക് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജോലി വിഭജിച്ച് നല്‍കും.ലോക ബാങ്ക് സഹായത്തോടെ ഇറിഗേഷന്‍ വകുപ്പ് നടപ്പിലാക്കുന്ന പുതിയ ഉദ്യാന വികസന മാതൃകയുടെ ഡിപിആര്‍ തയാറാക്കാന്‍ ടൂറിസം പാനലിലെ എം പാനലിലെ ജീവനക്കാരെ വിളിക്കാനും യോഗം തീരുമാനിച്ചു.

ഉദ്യാന പരിപാലനത്തിനായി കോങ്ങാട് എംഎല്‍എ ചെയര്‍മാനും ജില്ലാ കലക്ടര്‍ വൈസ് ചെയര്‍മാനും കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സെക്രട്ടറിയുമായ ടൂറിസം മാനേ ജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു.കാഞ്ഞിരപ്പുഴ,തച്ചമ്പാറ ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റുമാര്‍,കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡ ന്റ്,സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍,ഒമ്പതാം വാര്‍ഡ് അംഗം,തച്ച മ്പാറ പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം,അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍,സബ് ഡിവിഷന്‍ മൂന്ന് കാഞ്ഞിരപ്പുഴ,അസി എഞ്ചി നീയര്‍ ഡാം സെക്ഷന്‍,ഡിടിപിസി പ്രതിനിധി,ടൂറിസം വകുപ്പ് പ്രതി നിധി,മണ്ണാര്‍ക്കാട് തഹസില്‍ദാര്‍,ഡിഎഫ്ഒ എന്നിവര്‍ അംഗ ങ്ങളാ ണ്.കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ സംയുക്ത പരിപാലന വുമായി ബന്ധപ്പെട്ട് 2016ല്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു.എന്നാല്‍ ഇക്കാര്യ ത്തില്‍ തീരുമാനം നീണ്ട് പോവുകയായിരുന്നു.

ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ സതി രാമരാജന്‍,ഒ നാരായ ണന്‍കുട്ടി,കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍,സ്ഥിരം സമിതി അധ്യക്ഷന്‍ കെ പ്രദീപ്,കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ലെവിന്‍സ് ബാബു കോട്ടൂര്‍,ഡിടിപിസി ഡിഎസ്ഡി കെ ഒ ശിവശങ്കരന്‍,കാഞ്ഞിരപ്പുഴ എഎക്‌സഇ മുഹമ്മദ് ബഷീര്‍,പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!